Connect with us

Kerala

കാലിക്കറ്റ് സർവകലാശാല കോളജ് യൂണിയൻ തിരഞ്ഞെടുപ്പ്; എസ് എഫ് ഐക്ക് മുൻതൂക്കം; കരുത്ത് കാട്ടി കെ എസ് യു

മൂന്നരപതിറ്റാണ്ടിന് ശേഷം മലബാർ ക്രിസ്ത്യൻ കോളേജ് കെ എസ് യു തിരിച്ചു പിടിച്ചു; ഏഴ് വർഷങ്ങൾക്ക് ശേഷം പാലക്കാട്‌ വിക്ടോറിയ കോളേജ് ചെയർമാൻ സീറ്റിലേക്ക് എസ് എഫ് ഐ വിജയിച്ചു.

Published

|

Last Updated

തേഞ്ഞിപ്പലം | കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് മുൻതൂക്കം. ഭൂരിഭാഗം കോളജുകളിലും എസ് എഫ് ഐ യൂണിയൻ ഭരണം പിടിച്ചു. കൗൺസിലർമാരുടെ എണ്ണത്തിലും തങ്ങളാണ് മുന്നിലെന്ന് എസ് എഫ് ഐ അവകാശപ്പെട്ടു. പത്തിലധികം കോളജ് യൂണിയനുകൾ തിരിച്ചുപിടിച്ചതായും എസ് എഫ് ഐ നേതൃത്വം അറിയിച്ചു. അതേസമയം കെ എസ് യുവും ഇത്തവണ മികച്ച പ്രകടനം കാഴ്ചവെച്ചു. മൂന്നരപതിറ്റാണ്ടിന് ശേഷം മലബാർ ക്രിസ്ത്യൻ കോളേജ് കെ എസ് യു തിരിച്ചു പിടിച്ചു.

ഏഴ് വർഷങ്ങൾക്ക് ശേഷം പാലക്കാട്‌ വിക്ടോറിയ കോളേജ് ചെയർമാൻ സീറ്റിലേക്ക് എസ് എഫ് ഐ വിജയിച്ചു. കഴിഞ്ഞ വർഷം നഷ്ടപ്പെട്ട യൂണിയൻ വലിയ ഭൂരിപക്ഷത്തിൽ എസ് എഫ് ഐ തിരിച്ചു പിടിച്ചു. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനെ പരാജയപെടുത്തിയാണ് എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അഗ്നി ആഷിക്ക് വിജയിച്ചത്.

കേരള വർമ കോളേജിൽ എല്ലാ സീറ്റിലും എസ് എഫ് ഐ വിജയിച്ചു. എഡിറ്റർ ഒഴികെയുള്ള എല്ലാവരും പെൺകുട്ടികളാണ്. കൊടുങ്ങല്ലൂർ എംഇഎസ് അസ്മാബി കോളേജിൽ 96 ൽ 80 സീറ്റിലും എസ്എഫ്ഐ വിജയിച്ചു. എംഎസ്എഫ്- കെ എസ് യു സഖ്യത്തെ പരാജയപ്പെടുത്തി പെരിന്തൽമണ്ണ എസ് എൻ ഡി പി കോളേജിലും എസ് എഫ് ഐ വിജയക്കൊടി പാറിച്ചു.

തോലനൂർ ഗവൺമെൻ്റ് ആർട്സ് ആൻ്റ് സയൻസ് കോളേജിലും, മഞ്ചേരി കോ- ഓപ്പറേറ്റീവ് കോളേജിലും, വടക്കൻഞ്ചേരി കോളേജ് ഓഫ് അപ്ലൈഡ് സയൻസിലും, പാലക്കാട്‌ ചെമ്പൈ സംഗീത കോളേജിലും, ശ്രീകൃഷ്ണപുരം വി ടി ബി കോളേജിലും, നെന്മാറ നേതാജി മെമ്മോറിയൽ ആർട്സ് ആന്റ് സയൻസ് കോളേജിലും, മലപ്പുറം ദേവകിയമ്മ ബി.എഡ് കോളേജിലും, തൃശ്ശൂർ ശ്രീകൃഷ്ണ കോളേജിലും, കൊയിലാണ്ടി കെഎഎസ് കോളേജിലും, നാട്ടിക എസ്എൻ കോളേജിലും, ശ്രീ വ്യാസ കോളേജിലും മുഴുവൻ സീറ്റിലും എസ് എഫ് ഐ വിജയിച്ചു.

എംഎസ്എഫ്- കെ എസ് യു സഖ്യത്തെ പരാജയപ്പെടുത്തി മഞ്ചേരി എൻ എസ് എസ് കോളേജും,യുഡിഎസ്എഫിൽ നിന്നും നെന്മാറ എൻഎസ്എസ് കോളേജും, വയനാട് ഓറിയന്റൽ ഹോട്ടൽ മാനേജ്മെന്റ് കോളേജും, മരവട്ടം ഗ്രേസ് വാലി കോളേജും എസ് എഫ് ഐ തിരിച്ചുപിടിച്ചു.

11 വർഷത്തെ യുഡിഎസ്എഫ് കുത്തക തകർത്ത് ചരിത്രത്തിൽ ആദ്യമായി മൂത്തേടം ഫാത്തിമ കോളേജിൽ എസ്എഫ്ഐ ‌വിജയിച്ചു. തൃശ്ശൂർ സെന്റ്.തോമസ് കോളേജ് കെ എസ് യുവിൽ നിന്ന് എസ്എഫ്ഐ ‌ തിരിച്ചുപിടിച്ചു. 5 വർഷത്തിനു ശേഷം നിലമ്പൂർ ഗവണ്മെന്റ് കോളേജ് യുഡിഎസ്എഫിൽ നിന്നും എസ് എഫ് ഐ തിരിച്ചുപിടിച്ചു. 22 കൊല്ലം എബിവിപി കോട്ടയായിരുന്ന വിവേകാനന്ദ കോളേജ് യൂണിയൻ എസ് എഫ് ഐ വിജയിച്ചു.

ക്യാമ്പസ് ജോഡോ മുദ്രാവാക്യം ഉയർത്തിയും, ക്യാമ്പസ് തല ശില്പശാലകളും ,ജില്ലാതല ലീഡർഷിപ്പ് ക്യാമ്പുകളും സംഘടിപ്പിച്ചും തിരഞ്ഞെടുപ്പിനെ നേരിട്ട കെ എസ് യുവും ഇത്തവണ മികച്ച വിജയം നേടി.

മലപ്പുറം ജില്ലയിൽ വണ്ടൂർ അംബേദ്ക്കർ കോളേജ്, മമ്പാട് എം.ഇ.എസ്, പ്രിയദർശിനി ആർട്സ് കോളേജ് എന്നിവിടങ്ങളിൽ കെ.എസ്.യു യൂണിയൻ പിടിച്ചെടുത്തപ്പോൾ എം.ഇ.എസ് മമ്പാട്, വളാഞ്ചേരി കെ.വി.എം, പൊന്നാനി എം.ഇ.എസ് കോളേജ്, ചുങ്കത്തറ മാർത്തോമ, എസ്.വി.പി.കെ പാലേമാട്, പൊന്നാനി എം.റ്റി.എം, പരപ്പനങ്ങാടി എൽ.ബി.എസ്, മഞ്ചേരി എച്ച്.എം, എം.സി.റ്റി ലോ കോളേജ്, മാണൂർ മലബാർ കോളേജ്, കൊണ്ടോട്ടി ഗവ: കോളേജ്, പെരിന്തൽമണ്ണ പി.റ്റി.എം, ചരിത്രത്തിൽ ആദ്യമായി വട്ടക്കുളം ഐ.ച്ച്.ആർ.ഡി, തിരൂർ ടി.എം.ജി, നജാത്ത് കോളേജ്, തവനൂർ ഗവ: കോളേജ്, എന്നിവിടങ്ങളിൽ യൂണിയൻ പിടിച്ചെടുത്ത് കെ.എസ്.യു-എം.എസ് എഫ് മുന്നണി കരുത്തുകാട്ടി.

പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം എൻ.എസ്.എസ്, മൈനോരിറ്റി കോളേജ്, ഗവ: കോളേജ് അട്ടപ്പാടി, കെ.എസ്.യു യൂണിയൻ പിടിച്ചെടുത്തപ്പോൾ തൃത്താല ഗവ: കോളേജ് ,ആനക്കര എ.ഡബ്ല്യു.എച്ച് കോളേജ് എന്നിവിടങ്ങളിൽ കെ.എസ്.യു- എം.എസ്.എഫ് സഖ്യം കരുത്തുകാട്ടി. ആലത്തൂർ എസ്.എൻ കോളേജിൽ മൈക്രോബയോളജി, മാത് സ്, ബോട്ടണിത്തുമ്പോസിയേഷൻ ഉൾപ്പടെ 19 സീറ്റുകളിൽ വിജയിച്ച് കെ.എസ്.യു-എം.എസ് എഫ് മുന്നണി കരുത്തുകാട്ടി.

മൂന്നരപതിറ്റാണ്ടിന് ശേഷം മലബാർ ക്രിസ്ത്യൻ കോളേജ് കെ.എസ്.യു തിരിച്ചു പിടിച്ചും ദേവഗിരി കോളേജ് നിലനിർത്തിയും കോഴിക്കോട്ട് കെ.എസ്.യു കരുത്തുകാട്ടി. കോഴിക്കോട് ഗവ. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ്, കുന്നമംഗലം ഗവ. കോളേജ്, കൊടുവള്ളി ഗവ. കോളേജ് ,എന്നിവിടങ്ങളിലും കെഎസ്‌യു വിജയിച്ചു.പത്തു വർഷങ്ങൾക്ക് ശേഷം പി.കെ കോളേജ്, രണ്ടര പതിറ്റാണ്ടിനു ശേഷം കോടഞ്ചേരി ഗവ: കോളേജ് ,കുന്നമംഗലം എസ്.എൻ.ഇ.എസ്, നാദാപുരം ഗവ: കോളേജ് എന്നിവടങ്ങിൽ കെ.എസ്.യു-എം.എസ് എഫ് സഖ്യം ഉജ്ജ്വല മുന്നേറ്റം നടത്തി. വിവിധ അസോസിയേഷനുകളിൽ വിജയിച്ച് ഫാറൂഖ് കോളേജിലും കെ.എസ്.യു മുന്നേറ്റം നടത്തി.

വയനാട് ജില്ലയിൽ മീനങ്ങാടി ഐ.ച്ച്.ആർ.ഡി കോളേജിൽ എല്ലാ സീറ്റുകളിലും വിജയിച്ചും പൂമല കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിഎഡ് സെൻ്റർ, പുൽപ്പള്ളി ജയശ്രീ ആർട്സ് & സയൻസ് എന്നിവിടങ്ങിൽ യൂണിയൻ പിടിച്ചെടുത്ത് കെ.എസ്.യു മികവ് കാട്ടിയപ്പോൾ 10 വർഷത്തിനു ശേഷം പുൽപ്പള്ളി പഴശ്ശിരാജാ കോളേജും 5 വർഷത്തിനു ശേഷം കൽപ്പറ്റ ഗവ: കോളേജും,അൽഫോൺസാ കോളേജിൽ തിളക്കമാർന്ന വിജയം നേടിയും കെ.എസ്.യു-എം.എസ്.എഫ് മുന്നണി ബഹുദൂരം മുന്നേറി.യുയുസി ഉൾപ്പടെയുള്ള സീറ്റുകളിൽ വിളയിച്ച് എസ്.എം.സി കോളേജ്, മുട്ടിൽ ഡബ്ലു.എം.ഒ ,മീനങ്ങാടി ഇ.എം.ബി.സി കോളേജ് എന്നിവിടങ്ങളിലും കെ.എസ്.യു മികച്ച പ്രകടനം കാഴ്ച്ചവെച്ചു

അതേസമയം തൃശൂർ ജില്ലയിൽ 12 വർഷങ്ങൾക്കു ശേഷം മദർ ആർട്സ് & സയൻസ് കോളേജും, സി.എ.എസ് ചേലക്കരയും വിജയിച്ച് കെ.എസ്.യു മുന്നേറി. ചെയർമാൻ,യു.യു.സി ഉൾപ്പടെയുള്ള സീറ്റുകളിൽ വിജയിച്ച് തൃശൂർ ഗവ:ലോ കോളേജ്, ചാലക്കുടി പനമ്പള്ളി കോളേജ് എന്നിവിടങ്ങളിൽ കെ.എസ്.യു തിളക്കമാർന്ന മുന്നേറ്റം നടത്തി.

Latest