Connect with us

Kerala

കാലിക്കറ്റ് സര്‍വകലാശാലാ തിരഞ്ഞെടുപ്പ്; ഫല പ്രഖ്യാപനം വരെ ശക്തമായ സുരക്ഷക്ക് കോടതി ഉത്തരവ്

സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്താനുള്ള എല്ലാ മുന്‍കരുതലുകളും പോലീസ് സ്വീകരിക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ജസ്റ്റിസ് എന്‍ നാഗരേഷ്.

Published

|

Last Updated

കൊച്ചി | മാര്‍ച്ച് പതിനഞ്ചിന് നടക്കുന്ന കാലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഫലം പ്രഖ്യാപിക്കുന്നത് വരെ ശക്തമായ പോലീസ് സുരക്ഷ ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവ്. മലപ്പുറം പോലീസ് മേധാവിക്കും തേഞ്ഞിപ്പലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കുമാണ് ഹൈക്കോടതിയുടെ നിര്‍ദേശം. സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്താനുള്ള എല്ലാ മുന്‍കരുതലുകളും പോലീസ് സ്വീകരിക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ജസ്റ്റിസ് എന്‍ നാഗരേഷ് ഉത്തരവിട്ടു.

എം എസ് എഫ് മുന്നണി സ്ഥാനാര്‍ഥികളായ ചെയര്‍മാന്‍ തെരേസ പി ജിമ്മി, ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി കെ കെ റജില്‍ എന്നിവര്‍ എം എസ് എഫ് സംസ്ഥാന കമിറ്റിയുടെ നേതൃത്വത്തില്‍ അഡ്വ. പി ഇ സജല്‍ മുഖേന സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ, മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ എതിര്‍ കക്ഷികളായ ഹരജിയില്‍ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്താതിരിക്കുന്നതിനും, വോട്ടര്‍മാരെ വോട്ട് ചെയ്യിപ്പിക്കാതിരിക്കാനും ശ്രമിക്കുന്നതായി ഹരജിയില്‍ ആരോപിച്ചിട്ടുണ്ട്.

Latest