Kozhikode
കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ പരീക്ഷാ അനാസ്ഥ: വി സിക്ക് നിവേദനം നൽകി എസ് എസ് എഫ്
എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി വൈസ് ചാൻസലർക്ക് നിവേദനം നൽകി.
തേഞ്ഞിപ്പലം | കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അനാസ്ഥകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി വൈസ് ചാൻസലർക്ക് നിവേദനം നൽകി.
ബിരുദ, ബിരുദാനന്തര പരീക്ഷകൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതും അവസാന വർഷത്തിൽ ധാരാളം സെമസ്റ്റർ പരീക്ഷകൾ നടക്കുന്നതുമൂലം അധ്യായന ദിനങ്ങൾ നഷ്ടപ്പെടുന്നതും അക്കാദമിക വർഷം അവസാനിക്കാൻ ഏഴ് മാസം മാത്രം ബാക്കിയുള്ളപ്പോൾ അഞ്ചാം സെമസ്റ്ററിൽ പഠിച്ചു കൊണ്ടിരിക്കുന്നവർക്ക് നാല് സെമസ്റ്റർ പരീക്ഷകൾ എഴുതിത്തീർക്കേണ്ടി വരുന്നതും പരീക്ഷ ഫലങ്ങൾ വൈകുന്നത് മൂലം ഉന്നത വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലും പ്രവേശനം നേടുന്നതിന് തടസ്സം സംഭവിക്കുന്നതുമായ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിവേദനം നൽകിയത്.
എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിമാരായ ഡോ. അബൂബക്കർ കാടാമ്പുഴ, എം ജുബൈർ താനൂർ, സംസ്ഥാന പ്രവർത്തക സമിതി അംഗം സിദ്ദീഖലി തിരൂർ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
---- facebook comment plugin here -----