Kerala
കാലിക്കറ്റ് സര്‍വ്വകലാശാല ഇന്റര്‍സോണ്‍ കലോത്സവത്തിന് വളാഞ്ചേരിയില്‍ തുടക്കം
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ എംഎസ്എഫ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

വളാഞ്ചേരി| കാലിക്കറ്റ് സര്‍വ്വകലാശാല ഇന്റര്‍സോണ്‍ കലോത്സവത്തിന് വളാഞ്ചേരിയില്‍ തുടക്കം. 110 ഇനങ്ങളിലായി അയ്യായിരത്തോളം പ്രതിഭകളാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്. വേദികളുടെ പേരുകള്‍ കാമ്പസ് രാഷ്ട്രീയത്തിന്റേയും റാംഗിങ്ങിന്റെ ഭീകരത വ്യക്തമാക്കുന്നതാണ്. അനു ജിഷ്ണു പ്രണോയ്, സിദ്ധാര്‍ത്ഥ്, മിഹിര്‍ അഹമ്മദ്, ഫാത്തിമ ലത്തീഫ്, ശ്രദ്ധ സതീഷ് എന്നിങ്ങനെ അഞ്ച് വേദികളിലായി അഞ്ച് ദിവസമാണ് മത്സരം നടക്കുക.
സോണ്‍ മത്സരങ്ങളിലുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ പശ്ചാലത്തില്‍ കനത്ത പോലീസ് സുരക്ഷയിലാണ് ഇന്റര്‍ സോണ്‍ മത്സരങ്ങള്‍ നടക്കുന്നത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ എംഎസ്എഫ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. എട്ട് വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് പോലീസുകാര്‍ക്കും അക്രമത്തില്‍ പരുക്കേറ്റു.