International
കാലിഫോര്‍ണിയയിലെ തീ്പ്പിടിത്തം; മരണം 24 ആയി
മരണപ്പെട്ടവരില്‍ 16 പേരുടെ മൃതദേഹം ഈറ്റോണ്‍ മേഖലയിലും എട്ടുപേരുടേത് പാലിസേഡ്‌സ് പ്രദേശത്തുമാണ് കണ്ടെത്തിയത്.
ലോസ് ആഞ്ചലസ് | കാലിഫോര്‍ണിയയിലെ തീപ്പിടിത്തത്തില്‍ മരണ സംഖ്യ 24 ആയി ഉയര്‍ന്നു. 16 പേരെ കാണാതായതായും റിപോര്‍ട്ടുണ്ട്. മരണപ്പെട്ടവരില്‍ 16 പേരുടെ മൃതദേഹം ഈറ്റോണ്‍ മേഖലയിലും എട്ടുപേരുടേത് പാലിസേഡ്‌സ് പ്രദേശത്തുമാണ് കണ്ടെത്തിയത്.
ലോസ് ആഞ്ചലസില്‍ മൂന്ന് മേഖലയില്‍ തീ ഇപ്പോഴും കടുത്ത നാശം വിതച്ച് കത്തിപ്പടര്‍ന്നു കൊണ്ടിരിക്കുകയാണ്. പാലിസേഡ്‌സില്‍ 23,000 ഏക്കറോളമാണ് കത്തിനശിച്ചത്. ഈറ്റോണില്‍ 14,000 ഏക്കറും ഹേസ്റ്റില്‍ 799 ഏക്കറും തീ കവര്‍ന്നു.
അതിനിടെ, ശക്തമായ കാറ്റ് ലോസ് ആഞ്ചലസിലാകെ വീശിയടിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കി. ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാന്‍ ഇടയാക്കും. മണിക്കൂറില്‍ 96 കിലോ മീറ്റര്‍ വേഗതയിലുള്ള കാറ്റാണ് പ്രവചിക്കപ്പെടുന്നത്.