Connect with us

Ongoing News

വയനാടിന് സഹായവുമായി കേളി

ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.

Published

|

Last Updated

റിയാദ് | ഉരുള്‍പൊട്ടലുണ്ടായ വയനാടിന് അടിയന്തര സഹായമായി റിയാദ് കേളി കലാസാംസ്‌കാരിക വേദി പത്ത് ലക്ഷം രൂപ കേളി സെക്രട്ടേറിയറ്റ് പ്രഖ്യാപിച്ചു. ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.

ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ നാട്ടില്‍ അവധിയിലുള്ള എല്ലാ പ്രവര്‍ത്തകരോടും പങ്കാളികളാകാന്‍ കേളി രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ് ആഹ്വാനം ചെയ്തു. ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്നും മരണ സംഖ്യ സംബന്ധിച്ചുമുള്ള കൃത്യമായ വിവരങ്ങള്‍ ലഭിച്ചു വരുന്നേയുള്ളൂവെങ്കിലും അടിയന്തര സഹായമെന്ന നിലയിലാണ് ആദ്യ ഗഡു നല്‍കുന്നത്.

സമാനതകളില്ലാത്ത ദുരന്തമാണ് ഇന്നലെ പുലര്‍ച്ചെ വയനാട്ടില്‍ ഉണ്ടായത്. വിറങ്ങലിച്ചു നില്‍ക്കുന്ന കേരളത്തെ സഹായിക്കുന്നതിന് ഓരോ മനുഷ്യസ്‌നേഹിയും രംഗത്തിറങ്ങണമെന്ന് കേളി സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട അര്‍ജുന്‍ ഒരു നോവായ് നില്‍ക്കുന്നതിനിടയിലാണ് കേരളത്തെ ആകെ കണ്ണീരിലാഴ്ത്തി ദുരന്തം വന്നു കയറിയത്. മരണമടഞ്ഞവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.

Latest