Connect with us

wild elephant attack wynad

വയനാട് കത്തിക്കണമെന്ന് ആഹ്വാനം; ശബ്ദ സന്ദേശത്തിനെതിരെ കലാപാഹ്വാനത്തിനു കേസെടുത്തു

ശനിയാഴ്ച വയനാട്ടില്‍ എല്‍ ഡി എഫും യു ഡി എഫും ബി ജെ പിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്

Published

|

Last Updated

കല്‍പ്പറ്റ | വയനാട് കത്തിക്കണമെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിനെതിരെ പോലീസ് കേസെടുത്തു. ശനിയാഴ്ച വയനാട്ടില്‍ എല്‍ ഡി എഫും യു ഡി എഫും ബി ജെ പിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സഹചര്യത്തിലാണ് അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ശബ്ദ സന്ദേശത്തിനെതിരെ പോലീസ് കലാപാഹ്വാനത്തിനു കേസെടുത്തത്.

കുറുവാ ദ്വീപ് റോഡിലെ വനമേഖലയില്‍ ചെറിയ മലയില്‍ കുറുവാ ദ്വീപ് സംരക്ഷണ സമിതി ജീവനക്കാരന്‍ പോളിനെ കാട്ടാന ആക്രമിച്ചതിനെ തുടര്‍ന്നാണ് ശബ്ദസന്ദേശം പ്രചരിച്ചത്. പോളിനെ മാനന്തവാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തന്നെ ഈ ശബ്ദ സന്ദേശം പ്രചരിച്ചു എന്നാണു കരുതുന്നത്. പോളിനു മരണം സംഭവിച്ചാല്‍ വയനാട് കത്തണമെന്ന പരാമര്‍ശം ഉള്ളതിനാലാണ് മാനന്തവാടി പോലീസ് സ്വമേധയാ കാലാപ ആഹ്വാനത്തിനു കേസെടുത്തത്.

ശബ്ദസന്ദേശം പ്രചരിപ്പിച്ച ആള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി. പോള്‍ ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിനു മുന്നില്‍പ്പെടുകയായിരുന്നു. ഭയന്നോടിയപ്പോള്‍ താന്‍ കമിഴ്ന്നു വീണെന്നും പിന്നാലെ വന്ന കാട്ടാന ചവിട്ടിയെന്നുമാണു പോള്‍ പറഞ്ഞത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സഹപ്രവര്‍ത്തകരാണു പോളിനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. പിന്നാലെ പോളിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

 

Latest