Kerala
കലാസൃഷ്ടിയെ നശിപ്പിക്കാനുള്ള ആഹ്വാനം ഫാസിസ്റ്റ് രീതി; 'എമ്പുരാന്' പിന്തുണയുമായി മുഖ്യമന്ത്രി
സംഘ്പരിവാര്‍ സൃഷ്ടിക്കുന്ന ഭീതിയുടെ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നു. യോജിക്കാനും വിയോജിക്കാനുമുള്ള അവകാശം നഷ്ടപ്പെടരുത്. അതിനായി നാടിന്റെ യോജിച്ചുള്ള സ്വരം ഉയരണം.

തിരുവനന്തപുരം | ‘എമ്പുരാന്‍’ സിനിമയെ പിന്തുണച്ച് മുഖ്യമന്ത്രി വിജയന്‍. എമ്പുരാനില്‍ വെട്ടിത്തിരുത്തലുകള്‍ വരുത്തേണ്ടി വരുന്ന അവസ്ഥ ഭൂഷണമല്ലെന്ന് അദ്ദേഹം പറഞ്ഞു.
സംഘ്പരിവാര്‍ സമ്മര്‍ദത്തില്‍ തിരുത്തലുകള്‍ക്ക് നിര്‍മാതാക്കള്‍ നിര്‍ബന്ധിതരാവുകയാണ്. സംഘ്പരിവാര്‍ സൃഷ്ടിക്കുന്ന ഈ ഭീതിയുടെ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നു.
കലാകാരനെയും കലാസൃഷ്ടിയെയും നശിപ്പിക്കാനുള്ള ആഹ്വാനം ഫാസിസ്റ്റ് രീതിയാണ്. യോജിക്കാനും വിയോജിക്കാനുമുള്ള അവകാശം നഷ്ടപ്പെടരുത്. അതിനായി നാടിന്റെ യോജിച്ചുള്ള സ്വരം ഉയരണമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
---- facebook comment plugin here -----