Connect with us

Techno

അപരിചിത നമ്പറിൽ നിന്നുള്ള വിളികൾ മ്യൂട്ട് ചെയ്യാം; വാട്സാപ്പിൽ പുതിയ ഫീച്ചർ ഉടൻ

വാട്സാപ്പ് കോളുകൾ മ്യൂട്ട് ചെയ്യാൻ കഴിയാത്തത് പലപ്പോഴും ശല്യമാകാറുണ്ട്. ഇതിന് പരിഹാരമാകുമെന്ന് കമ്പനി.

Published

|

Last Updated

കാലിഫോർണിയ | അപരിചിത നമ്പറുകളിൽ നിന്ന് വരുന്ന കോളുകൾ മ്യൂട്ട് ചെയ്യാവുന്ന സംവിധാനം ഉടൻ വാട്സപ്പിൽ വരുമെന്ന് WABetainfo റിപ്പോർട്ട് ചെയ്തു. ഈ ഫീച്ചർ വാട്സാപ്പിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് ബീറ്റ വേർഷനായ 2.23.10.7 എന്ന അപ്‌ഡേഷൻ മുതൽ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചത്.

സെറ്റിംഗ്സിലെ പ്രൈവസിയിൽ ഈ ഓപ്ഷൻ ലഭ്യമാകും.

WABetainfo യുടെ നിഗമനപ്രകാരം ഈ ഫീച്ചർ കൊണ്ട് ഉപഭോക്താവിന് വ്യാജന്മാരുടെ ചതികളിൽ നിന്ന് രക്ഷനേടാൻ കഴിയുമെന്നും കൂടാതെ തങ്ങളുടെ ജോലികളിൽ നിന്ന് അനാവശ്യമായി പുറത്തുവരുന്നത് തടയാനാകുമെന്നും കമ്പനി സൂചിപ്പിച്ചു. സാധാരാണയിൽ വാട്സാപ്പ് വിളികൾ മ്യൂട്ട് ചെയ്യാൻ കഴിയാത്തത് ഉപഭോക്താക്കൾക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. ഇതിനെല്ലാമാണ് പുതിയ അപ്ഡേഷനോടെ പരിഹാരമാകുന്നത്.

ഇതിനു മുമ്പ് തിരഞ്ഞെടുക്കപെട്ട ചില ഉപഭോക്താക്കളിൽ പരീക്ഷിക്കുന്ന രീതിയും കമ്പനിക്കുണ്ട്. അത്തരത്തിൽ ഏതാനും ചിലർക്ക് മാത്രമായിരിക്കും സൌകര്യം ലഭ്യമാവുക. പിന്നീട് എല്ലാവർക്കും ലഭ്യമായേക്കും.

Latest