Connect with us

Kerala

ചികിത്സയ്ക്കിടയില്‍ മത്സരിക്കാനെത്തി ; കുച്ചിപ്പുഡിയില്‍ എ ഗ്രേഡ് സ്വന്തമാക്കി അക്ഷയ്

മത്സരം കഴിഞ്ഞ് ചിലങ്ക അഴിച്ചപ്പോള്‍ അക്ഷയ് രാജിന്റെ കാലുകള്‍ നീരുവന്നു വീര്‍ത്തിരുന്നു.

Published

|

Last Updated

കൊല്ലം | ചികിത്സയ്ക്കിടയിലും മത്സരിക്കാനെത്തി ഹൈസ്‌ക്കൂള്‍ ആണ്‍കുട്ടികളുടെ കുച്ചിപ്പുഡിയില്‍  എ ഗ്രേഡ് കരസ്ഥമാക്കിയ അക്ഷയ് രാജിന്റെ മനോധൈര്യത്തിന്റെ കഥയാണ് കലോത്സവ നഗരിക്ക് പറയാനുള്ളത്. വൃക്കരോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലാണ് അക്ഷയ്.

കഴിഞ്ഞ വര്‍ഷത്തെ കോഴിക്കോട്ടെ കലോത്സവ നാളുകളില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചു തിരുവനന്തപുരത്തെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു അക്ഷയ്. വൃക്കരോഗം ബാധിച്ചതോടെ നൃത്തം അവസാനിപ്പിക്കണമെന്ന് ഡോക്ടര്‍മാര്‍ അഭിജിത്തിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കലയോടുള്ള അടങ്ങാത്ത സ്‌നേഹം അവനെ വീണ്ടും ചിലങ്ക അണിയിക്കുകയായിരുന്നു. കുച്ചിപ്പൊടി മത്സരം കഴിഞ്ഞ് ചിലങ്ക അഴിച്ചപ്പോള്‍ അക്ഷയ് രാജിന്റെ കാലുകള്‍ നീരുവന്നു വീര്‍ത്തിരുന്നു.

നൃത്ത അധ്യാപികയായ രേഖാ രാമകൃഷ്ണന്‍ അക്ഷയ്ക്ക് സൗജന്യ പരിശീലനമാണ് നല്‍കുന്നത്.അച്ഛന്‍ കെ രാജുവും അമ്മ കെഎസ് സിന്ധുവും ടാപ്പിങ് തൊഴിലാളികളാണ്

Latest