Connect with us

National

ക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെ ചാര്‍ജ് തീര്‍ന്നു, ബിഹാറില്‍ ഫൊട്ടോഗ്രാഫറെ വെടിവെച്ച് കൊന്നു

സുശീലിന്റെ മുഖത്ത് വെടിവെച്ചതിനു ശേഷം മൃതദേഹം സമീപത്തെ ആശുപത്രിയുടെ ഗേറ്റിന് മുമ്പില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു.

Published

|

Last Updated

പട്‌ന | ക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെ ചാര്‍ജ് തീര്‍ന്ന വിരോധത്തില്‍ ഫോട്ടോഗ്രാഫറെ വെടിവെച്ച് കൊന്നു. സംഭവത്തില്‍ സുശീല്‍ സാഹ്നി എന്ന ഫൊട്ടോഗ്രാഫാറാണ് ദാരുണമായി കൊല്ലപ്പെട്ടത്. രാകേഷ് സാഹ്നി എന്നയാളുടെ മകളുടെ ജന്മദിനാഘോഷ ചിത്രങ്ങള്‍ പകര്‍ത്താന്‍ ബിഹാറിലെ ദര്‍ഭംഗയിലെത്തിയതായിരുന്നു സുശീല്‍. പിറന്നാള്‍ ആഘോഷത്തിനിടെ സുശീല്‍ എടുക്കുന്ന ചിത്രങ്ങള്‍ ഭംഗിയാവുന്നില്ലെന്ന് കുംടുംബാഗങ്ങള്‍ ആരോപിച്ചിരുന്നു. ഇതിനിടെ സുശീലിന്റെ ക്യാമറയുടെ ബാറ്ററിയുടെ ചാര്‍ജ് തീര്‍ന്നു. തുടര്‍ന്ന് ക്യാമറ ചാര്‍ജ് ചെയ്യാന്‍ സുശീല്‍ വീട്ടിലേക്ക് പോയത് കുടുംബത്തെ കൂടുതല്‍ പ്രകോപിപ്പിച്ചു. തുടര്‍ന്ന് ചാര്‍ജ് ചെയ്ത ശേഷം തിരിച്ചു വന്ന സുശീലിനു നേരെ കുടുംബം ആക്രമണം നടത്തുകയായിരുന്നു.

സുശീലിന്റെ മുഖത്ത് വെടിവെച്ചതിനു ശേഷം മൃതദേഹം സമീപത്തെ ആശുപത്രിയുടെ ഗേറ്റിന് മുമ്പില്‍ ഉപേക്ഷിച്ച്  പ്രതികള്‍ കടന്നുകളയുകയായിരുന്നു .  സംഭവത്തെ തുടര്‍ന്ന് രാകേഷും കുടുംബവും ഒളിവിലാണ് . പ്രതികളെ പിടികൂടാനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

Latest