Connect with us

Kerala

ബസുകളിലെ ക്യാമറ; സമയപരിധി അടുത്ത മാസം 31വരെ നീട്ടി

വാഹനാപകടങ്ങള്‍ നിയന്ത്രിക്കുവാന്‍ ബസുകളുടെ അകത്തും പുറത്തും ക്യാമറ സ്ഥാപിക്കുവാന്‍ നേരത്തെ നല്‍കിയ സമയപരിധി സെപ്തംബര്‍ 30 വരെയായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്തെ ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയപരിധി ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. നിലവാരമുള്ള ക്യാമറകളുടെ ലഭ്യത കുറവ് പരിഗണിച്ച് സമയം നീട്ടി നല്‍കണമെന്ന് കെഎസ്ആര്‍ടിസിയും സ്വകാര്യ വാഹന ഉടമകളും അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് സമയം നീട്ടിയതെന്ന് മന്ത്രി പറഞ്ഞു

വാഹനാപകടങ്ങള്‍ നിയന്ത്രിക്കുവാന്‍ ബസുകളുടെ അകത്തും പുറത്തും ക്യാമറ സ്ഥാപിക്കുവാന്‍ നേരത്തെ നല്‍കിയ സമയപരിധി സെപ്തംബര്‍ 30 വരെയായിരുന്നു.റോഡ് സുരക്ഷ സംബന്ധിച്ച് ചേര്‍ന്ന ഉന്നതതല യോഗത്തിലെ ധാരണ പ്രകാരം ഹെവി വാഹനങ്ങളില്‍ ഡ്രൈവര്‍ക്കും മുന്‍ യാത്രക്കാരനും സീറ്റ് ബെല്‍റ്റ് ധരിക്കാനുള്ള കാലാവധിയും നേരത്തെ ഒക്ടോബര്‍ 31 വരെ നീട്ടിയിരുന്നു. നവംബര്‍ ഒന്ന് മുതല്‍ സ്വകാര്യ ബസുകളിലും കെഎസ്ആര്‍ടിസി ബസുകളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കും.

 

Latest