Kerala
മാര്‍ച്ച് 31നകം എല്ലാ ബസുകളിലും കാമറ സ്ഥാപിക്കണം; സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി
ഡ്രൈവര്‍ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാം കാമറയും ഘടിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

തിരുവനന്തപുരം|സംസ്ഥാനത്ത എല്ലാ ബസുകളിലും മാര്‍ച്ച് 31നകം കാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ഉത്തരവ്. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, സ്‌കൂള്‍ ബസുകള്‍ എന്നിവയ്ക്ക് ഈ ഉത്തരവ് ബാധകമാണ്. ബസിന്റെ മുന്‍വശം, പിന്‍ഭാഗം, ഉള്‍വശം കാണുന്ന രീതിയില്‍ മൂന്ന് കാമറകള്‍ സ്ഥാപിക്കണം.
ഡ്രൈവര്‍ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാം കാമറയും ഘടിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. അതേസമയം ഓട്ടോറിക്ഷകളില്‍ മീറ്റര്‍ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന് കാണിക്കുന്ന സ്റ്റിക്കര്‍ പതിപ്പിക്കണമെന്നും സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉത്തരവില്‍ പറയുന്നു.
---- facebook comment plugin here -----