Connect with us

cmdrf

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയ്‌ക്കെതിരെ പ്രചാരണം; ബിഗ് ബോസ് താരത്തിനെതിരെ കേസ്

പിണറായി വിജയന്‍ ദുരന്തങ്ങളില്‍ കേരളത്തെ രക്ഷിച്ച ജനനായകന്‍ അല്ലെന്നും ദുരന്തങ്ങളെ മുതലെടുത്ത് സ്വയം രക്ഷപ്പെട്ടവനാണെന്നും പരിഹസിച്ചിരുന്നു

Published

|

Last Updated

കൊച്ചി | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയ്‌ക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട ബിഗ് ബോസ് താരം അഖില്‍ മാരാര്‍ക്കെതിരെ നടപടി. കൊച്ചി ഇന്‍ഫോപാര്‍ക്ക് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. പിണറായി വിജയന്‍ ദുരന്തങ്ങളില്‍ കേരളത്തെ രക്ഷിച്ച ജനനായകന്‍ അല്ലെന്നും ദുരന്തങ്ങളെ മുതലെടുത്ത് സ്വയം രക്ഷപ്പെട്ടവനാണെന്നും പരിഹസിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സുതാര്യമാണെങ്കിലും അത് ചെലവഴിക്കുന്നത് സംബന്ധിച്ച വിവേചനാധികാരം മുഖ്യമന്ത്രിയ്ക്കാണെന്നും ആരോപിച്ചു. തന്റെ പാര്‍ട്ടിക്കാരെ മാത്രമാണ് മുഖ്യമന്ത്രി മനുഷ്യരായി കാണുന്നതെന്നും അവര്‍ക്ക് മാത്രം അദ്ദേഹം ദൈവമാണെന്നും സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു. ദുരിതാശ്വാസനിധിയിലേക്ക് താന്‍ പണം നല്‍കില്ലെന്നും ദുരന്തബാധിതര്‍ക്കായി അഞ്ചുസെന്റ് സ്ഥലത്തില്‍ മൂന്ന് വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്നുമായിരുന്നു ഫേസ്ബുക്കിലൂടെ പ്രതികരണം.

താന്‍ വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് നേരിട്ടും അല്ലാതെയും സഹായമെത്തിക്കുമെന്നും എങ്ങനെ സഹായിക്കണമെന്നത് തന്റെ ഇഷ്ടമാണെന്നും പറഞ്ഞു. കേസെടുത്തതിന് പിന്നാലെ മഹാരാജാവ് നീണാള്‍ വാഴട്ടെയെന്നായിരുന്നു പ്രതികരണം.

 

---- facebook comment plugin here -----

Latest