Kozhikode
കാമ്പസ് അഡ്മിഷന്‍ ഹെല്‍പ്പ് ഡെസ്‌ക് വെബ്‌സൈറ്റ് പ്രകാശനം ചെയ്തു
വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കാം: campushelpdesk.ssfkerala.org

കോഴിക്കോട് | കേരളത്തിലെ വിവിധ കാമ്പസുകളിലെ പ്രവേശന നടപടികള്‍ വിദ്യാര്‍ഥികള്‍ക്ക് എളുപ്പമാക്കുന്നതിനായി എസ് എസ് എഫ് കേരള കാമ്പസ് സിന്‍ഡിക്കേറ്റ് തയ്യാറാക്കിയ കാമ്പസ് അഡ്മിഷന്‍ ഹെല്‍പ്പ് ഡെസ്‌ക് വെബ്‌സൈറ്റ് എസ് എസ് എഫ് കേരള സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീര്‍ അഹ്ദല്‍ പ്രകാശനം ചെയ്തു. ജനറല്‍ സെക്രട്ടറി ഡോ. അബൂബക്കര്‍, അബ്ദുല്ല ബുഹാരി, ആഷിക്ക് അഹമദ് അഹ്‌സനി തുടങ്ങിയവര്‍ പങ്കെടുത്തു.
വെബ്‌സൈറ്റില്‍ കേരളത്തിലെ വിവിധ കോളജുകളെ കുറിച്ചുള്ള വിവരങ്ങള്‍, ലഭ്യമായ കോഴ്സുകള്‍, തുടങ്ങിയവ അറിയാനും നല്‍കിയിരിക്കുന്ന കോണ്‍ടാക്ട് നമ്പറുകള്‍, ഹെല്‍പ് ഡെസ്‌ക് ഗ്രൂപ്പ് ലിങ്ക് എന്നിവ വഴി വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് സംശയങ്ങള്‍ ചോദിക്കാനും സഹായം തേടാനും സാധിക്കും.
ജില്ല, യൂണിവേഴ്സിറ്റി, കോളജ് തരം, അതോറിറ്റി തുടങ്ങിയ ഫില്‍റ്ററുകള്‍ ഉപയോഗിച്ച് തിരയാനുള്ള സൗകര്യവും വെബ്‌സൈറ്റിലുണ്ട്. വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കാം: campushelpdesk.ssfkerala.org