Connect with us

Kerala

കാമ്പസ് സംഘര്‍ഷം; മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി എസ് ജോയിയെ സ്ഥലം മാറ്റി

പ്രിന്‍സിപ്പല്‍ ഡോ. വി എസ് ജോയിയെ സ്ഥലം മാറ്റി. പട്ടാമ്പി ഗവ. സംസ്‌കൃത കോളജിലേക്കാണ് മാറ്റിയത്. കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി.

Published

|

Last Updated

കൊച്ചി | മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി എസ് ജോയിയെ സ്ഥലം മാറ്റി. പട്ടാമ്പി ഗവ. സംസ്‌കൃത കോളജിലേക്കാണ് മാറ്റിയത്. കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ ദിവസം കോളജ് കാമ്പസിലുണ്ടായ സംഘര്‍ഷത്തിനു പിന്നാലെയാണ് ജോയിയെ സ്ഥലം മാറ്റിയത്. സംഘര്‍ഷത്തിനിടെ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുല്‍ റഹ്മാനെ കുത്തിപ്പരുക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിരുന്നു. പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് കോളജ് അടച്ചിടാന്‍ തീരുമാനിച്ചത്.

ബുധനാഴ്ച രാത്രി നാടക പരിശീലനത്തിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് നാസര്‍ അബ്ദുല്‍ റഹ്മാനെ ഫ്രറ്റേണിറ്റി, കെ എസ് യു പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്രമിച്ചത്.

 

 

Latest