Connect with us

Health

ഫാസ്റ്റ് ഫുഡ് ആസക്തികളെ മറികടക്കാൻ കഴിയുന്നില്ലേ? ഈ വഴികൾ പരീക്ഷിച്ചു നോക്കൂ...

ഓർക്കുക ഭാരം കുറയ്ക്കാനുള്ള നമ്മുടെ യാത്രയിൽ ഏറ്റവും വലിയ എതിരാളി ഫാസ്റ്റ് ഫുഡ് തന്നെയാണ്.

Published

|

Last Updated

രീരഭാരം കുറയ്ക്കണം എന്നുണ്ട്, പക്ഷേ ഫാസ്റ്റ് ഫുഡ് കാണുമ്പോൾ കൺട്രോൾ പോകുന്നു. നമ്മളിൽ അധികപേരും നേരിടുന്ന ഒരു പ്രശ്നമാണിത്. ഇതിനെ മറികടന്നാൽ തന്നെ ശരീരഭാരം പകുതി കുറഞ്ഞു എന്ന് അർത്ഥം. ഫാസ്റ്റ് ഫുഡിനോടുള്ള ആസക്തി കുറയ്ക്കാൻ എന്തൊക്കെ മാർഗ്ഗങ്ങൾ പരീക്ഷിക്കാം എന്ന് നോക്കാം.

നിങ്ങളെ ട്രിഗർ ചെയ്യുന്നത് എന്താണെന്ന് തിരിച്ചറിയുക

  • ഫാസ്റ്റ് ഫുഡ് കഴിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന ഘടകം എന്താണെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. ചിലപ്പോൾ സമ്മർദ്ദം ആകാം ചില വികാരങ്ങൾ ആകാം സാഹചര്യങ്ങൾ ആകാം. എന്തായാലും ഇത് തിരിച്ചറിഞ്ഞ് ആരോഗ്യകരമായ ബദലുകൾ കണ്ടെത്താൻ ശ്രമിക്കാവുന്നതാണ്.

സമീകൃത ഭക്ഷണം ആസൂത്രണം ചെയ്യുക

  • ഫാസ്റ്റ് ഫുഡിന് വേണ്ടിയുള്ള അവസാന നിമിഷ പ്രലോഭനങ്ങളൊഴിവാക്കാൻ പോഷക സമൃദ്ധമായ ഭക്ഷണം മുൻകൂട്ടി ആസൂത്രണം ചെയ്യുന്നത് ശീലമാക്കുക. പറ്റുമെങ്കിൽ വീട്ടിൽ തന്നെ വിവിധ ഇനം ഭക്ഷണങ്ങൾ പരീക്ഷിക്കുകയും ആകാം. ഇത് വയറു നിറയ്ക്കുന്നതിനോടൊപ്പം പോഷണവും ഉറപ്പാക്കുന്നു എന്ന് മനസ്സിലാക്കുക.

ആരോഗ്യകരമായ സ്നാക്ക് സ്റ്റോക്ക് ചെയ്യുക

  • എങ്ങനെ തടഞ്ഞിട്ടും സ്നാക്സ് ഒക്കെ കഴിക്കാതെ ജീവിക്കാൻ പറ്റാത്തവരാണ് നിങ്ങളെങ്കിൽ ആരോഗ്യകരമായ സ്നാക്സ് തിരഞ്ഞെടുക്കുകയാണ് വേണ്ടത്. പച്ചക്കറികളും പഴങ്ങളും കട്ട് ചെയ്തത്, പരിപ്പ്, തൈര് പോലുള്ള ആരോഗ്യകരമായ ലഘു ഭക്ഷണങ്ങൾ സ്നാക്സ് ടൈമിൽ ഉപയോഗിക്കാം

എക്സ്പോഷർ പരിമിതപ്പെടുത്തുക

  • ഫാസ്റ്റ് ഫുഡ് പരസ്യങ്ങളിലേക്കും പ്രമോഷനുകളിലേക്കും നിങ്ങളുടെ എക്സ്പോഷർ കുറയ്ക്കുക. സോഷ്യൽ മീഡിയയിലെ ഫാസ്റ്റ് ഫുഡ് റിലുകൾ കഴിവതും ഒഴിവാക്കുക. അനാരോഗ്യകരമായ ഭക്ഷണം കഴിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കുക.

മൈൻഡ് ഫുൾ ഭക്ഷണം ശീലമാക്കുക

  • വിശപ്പും സംതൃപ്തിയും ഒരുമിച്ച് ലഭിക്കുന്ന ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.

ശരീരത്തിൽ എപ്പോഴും ജലാംശം നിർത്തുക

  • ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിച്ച് ജലാംശം നിലനിർത്തുന്നത് നിങ്ങൾക്ക് വിശപ്പ് തോന്നാതിരിക്കാൻ സഹായിക്കും. ചിലപ്പോൾ ദാഹവും നിങ്ങൾക്ക് വിശപ്പായി തെറ്റിദ്ധരിക്കപ്പെട്ടേക്കാം. ഇത് അനാവശ്യ ഫാസ്റ്റ് ഫുഡ് ഉപയോഗത്തിലേക്ക് നീങ്ങാനും സാധ്യതയുണ്ട്

നിങ്ങൾ മനസ്സുകൊണ്ട് തീരുമാനിച്ചുറച്ചാൽ സാധിക്കാത്തതായി ഒന്നുമില്ല. അതുകൊണ്ടുതന്നെ നിങ്ങളുടെ തീരുമാനം വീട്ടുകാരോടും സുഹൃത്തുക്കളോടും എല്ലാം പറഞ്ഞ് നിങ്ങളെ പ്രലോഭിപ്പിക്കുന്ന അവസ്ഥകളിൽ നിന്ന് മാറി നിൽക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഓർക്കുക ഭാരം കുറയ്ക്കാനുള്ള നമ്മുടെ യാത്രയിൽ ഏറ്റവും വലിയ എതിരാളി ഫാസ്റ്റ് ഫുഡ് തന്നെയാണ്.

Latest