Connect with us

aicc president election

കോണ്‍ഗ്രസ് അധ്യക്ഷനാകാനില്ല; നിലപാട് അറിയിച്ച് ഗെഹ്‌ലോട്ട്

രാജസ്ഥാന്‍ മുഖ്യമന്ത്രിയായി തുടരാനാണ് താത്പര്യം: മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് എ ഐ സി സി നിരീക്ഷകരെ അറിയിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. രാജസ്ഥാനില്‍ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായുള്ള കൂടിക്കാഴ്ചയിലാണ് ഗെഹ്ലോട്ട് നിലപാട് അറിയിച്ചത്. കൂടിക്കാഴ്ച സ്ഥിരീകരിച്ച ഖാര്‍ഗെ പാര്‍ട്ടി അച്ചടക്കം എല്ലാവരും പാലിക്കണമെന്ന് മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ഖാര്‍ഗെ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിക്കും. സോണിയായിരിക്കും അന്തിമ തീരുമാനം എടുക്കുക.

രാജസ്ഥാന്‍ മുഖ്യമന്ത്രിയായി തുടരാനാണ് താത്പര്യമെന്നാണ് ഗെഹ്ലോട്ട് ഖാര്‍ഗെയെ അറിയിച്ചത്. രാജിസന്നദ്ധത അറിയിച്ച് രംഗത്തെത്തിയ എം എല്‍ എമാരുടെ തീരുമാനം തന്റെ താത്പര്യപ്രകാരമല്ലെന്നും ഗെഹ്ലോട്ട് അറിയിച്ചു.

രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗെഹ്ലോട്ടിന്റെ തീരുമാനം. പ്രതിസന്ധിക്ക് പിന്നില്‍ അശോക് ഗഹ്ലോട്ടിന്റെ പദ്ധതിയെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ നിരീക്ഷണം.

 

---- facebook comment plugin here -----

Latest