Connect with us

Editors Pick

പഠനത്തിൽ ഏകാഗ്രത കിട്ടുന്നില്ലേ? ഇതാ ചില വഴികൾ...

പോഷകങ്ങളാൽ സമ്പന്നമായ ആരോഗ്യകരമായ ഭക്ഷണത്തിലൂടെ നിങ്ങളുടെ തലച്ചോറിന് ഇന്ധനം നൽകാം. ഏകാഗ്രതയും ഊർജ്ജവും വർദ്ധിപ്പിക്കാൻ നല്ല ഭക്ഷണം വേണം. അതുപോലെ വെള്ളവും ധാരാളം കുടിക്കുക.

Published

|

Last Updated

ഠനസമയത്ത് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്തത്‌ പലരുടെയും പ്രശ്‌നമാണ്‌. പഠിച്ചത്‌ ഓർമയിൽ നിൽക്കാതെ പോകാൻ ഇതുമാത്രം മതി. ചിലപ്പോൾ പഠിക്കാൻ തന്നെ തോന്നുകയുമില്ല. എന്നാൽ ചില ടെക്ക്‌നിക്കുകളിലൂടെ നമ്മുടെ പഠനത്തിലെ ഫോക്കസ്‌ വർധിപ്പിക്കാനാകും. അവ പരിചയപ്പെടാം.

പഠനത്തിന്‌ പ്രത്യേക ഇടം

  • സാധാരണ ഉപയോഗിക്കുന്ന ഇടങ്ങളിൽനിന്ന്‌ വ്യത്യസ്‌തമായി പഠനത്തിനായി ഒരു സ്ഥലം കേന്ദ്രീകരിക്കുക. ഇത്‌ മുറിയിലെ തന്നെയോ വീട്ടിലെ തന്നെയോ മറ്റെവിടെങ്കിലുമോ ആകാം. കിടക്ക പോലുള്ള സ്ഥലങ്ങളിൽ ഇരുന്ന്‌ പഠിക്കുന്നത്‌ ഫോക്കസിനെ ബാധിച്ചേക്കും.അതിനാൽ മറ്റ്‌ ശല്യങ്ങളൊന്നുമില്ലാത്ത ശാന്തമായ ഇടം പഠനത്തിനായി തെരഞ്ഞെടുക്കുക.

നല്ല ഉറക്കം, ശുചിത്വം

  • പഠനവും ഉറക്കവും തമ്മിൽ ബന്ധമുണ്ട്‌. നമ്മുടെ തലച്ചോറിന്‌ കൃത്യമായ വിശ്രമം നൽകിയില്ലെങ്കിൽ അതിന്‍റെ പ്രവർത്തനത്തെ ബാധിക്കും. ഉറക്കമാണ്‌ തലച്ചോറിന്‍റെ വിശ്രമ സമയം. അതിനാൽ പഠനത്തിന്‌ ഇടയിൽ നിശ്ചിത സമയം ഉറങ്ങുക. വ്യക്തി ശുചിത്വവും ഈ സമയത്ത്‌ പ്രധാനമാണ്‌.

ടാർഗറ്റ്‌ സെറ്റ്‌ ചെയ്യുക

  • പഠനത്തിൽ ടാർഗറ്റുകൾ സെറ്റ്‌ ചെയ്‌ത്‌ പഠിക്കുന്നത്‌ ഏകാഗ്രത വർധിപ്പിക്കും. ഒരു നിശ്ചിത ഭാഗം ഇത്ര സമയത്തിൽ പൂർത്തിയാക്കും എന്ന്‌ ടാർഗറ്റ്‌ വെക്കുന്നത്‌ അതിലേക്ക്‌ എത്താനുള്ള മാനസികാവസ്ഥ ഉണ്ടാക്കും.

വേണ്ടാത്തതിൽ നിന്ന്‌ അകലം

  • പഠനത്തിന്‍റെ ശ്രദ്ധ തിരിക്കുന്ന ഒന്നിനോടും അടുപ്പം പുലർത്താതിരിക്കുക. മൊബൈൽ ഫോൺ വില്ലനാണെങ്കിൽ അത്‌ മാറ്റിവയ്‌ക്കുക.

ഇടവേള

  • പഠനത്തിനിടയിൽ ചെറിയ ഇടവേളകൾ എടുക്കുക. ഈ സമയം ഇഷ്‌ടമുള്ള കാര്യങ്ങൾ ചെയ്യുക.

നല്ല ഭക്ഷണം

  • പോഷകങ്ങളാൽ സമ്പന്നമായ ആരോഗ്യകരമായ ഭക്ഷണത്തിലൂടെ നിങ്ങളുടെ തലച്ചോറിന് ഇന്ധനം നൽകാം. ഏകാഗ്രതയും ഊർജ്ജവും വർദ്ധിപ്പിക്കാൻ നല്ല ഭക്ഷണം വേണം. അതുപോലെ വെള്ളവും ധാരാളം കുടിക്കുക.

വ്യായാമം

  • പതിവ് വ്യായാമം, നടത്തം പോലുള്ള ലളിതമായ പ്രവർത്തനങ്ങൾ പോലും തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും ഫോക്കസ് മെച്ചപ്പെടുത്തുകയും ചെയ്യും. സമ്മർദ്ദം കുറയ്ക്കാനും ഇത്‌ സഹായിക്കും.

ഗ്രൂപ്പ്‌ പഠനം

  • നിശ്ചിത ഭാഗം പൂർത്തിയാക്കിയാൽ ഗ്രൂപ്പ്‌ പഠനത്തിനും ചർച്ചകൾക്കും സമയം നൽകുക. ഇത്‌ പുതിയ കാഴ്ചപ്പാടുകളും അറിവുകളും നൽകും.

നമ്മുടെ പഠനത്തെ അറിയുക

  • നമ്മുടെ പഠനകഴിവും ശൈലിയും സ്വയം മനസിലാക്കുക എന്നത്‌ പ്രധാനമാണ്‌. മനപാഠമാക്കാൻ പ്രയാസമാണെന്ന്‌ തോന്നിയാൽ അതിന്‌ കൂടുതൽ സമയം നൽകുക. വീക്ക്‌ പോയന്‍റുകളിൽ ശ്രദ്ധ നൽകുക.

ധ്യാനം

  • മനസ്സിനെ ശുദ്ധീകരിക്കുകയും വിശ്രമം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ധ്യാനമോ ആഴത്തിലുള്ള ശ്വാസോച്ഛ്വാസമോ പോലുള്ളവ പഠനത്തിനിടയ്ക്ക്‌ ചെയ്യേണ്ടതുണ്ട്‌. സമ്മർദ്ദം നിയന്ത്രിക്കാൻ ഇത്‌ നല്ലതാണ്‌.

Latest