Connect with us

Health

ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ആകുന്നില്ലേ? നിങ്ങൾക്ക് ചിലപ്പോൾ സിഡിഎസ് ആകാം

ഇടയ്ക്കിടെ ദിവസ്വപ്നം കാണുക, ഒരു കാര്യത്തിലേക്ക് തുറിച്ചു നോക്കുക, ഉറക്കക്കുറവ് ഉണ്ടാവുക, ആശയക്കുഴപ്പം, ഒരു കാര്യം ചെയ്യാൻ കൂടുതൽ സമയമെടുക്കുക തുടങ്ങിയവയെല്ലാം സിഡിഎസിന്റെ ലക്ഷണങ്ങളാണ്.

Published

|

Last Updated

ഇപ്പോൾ ഒരു കാര്യത്തിലും ശ്രദ്ധിക്കാൻ പറ്റുന്നില്ല എന്ന് ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ആരെങ്കിലും നിങ്ങളോട് പറഞ്ഞിട്ടുണ്ടാകും. പലവിധ പ്രശ്നങ്ങളാൽ ഒരു കാര്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റുന്നില്ലെന്നാണ് അവർ പറയുന്നത്. എന്നാൽ സ്ഥിരമായി നമ്മൾ ശ്രമിച്ചിട്ടും ഒരു കാര്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റുന്നില്ലെങ്കിൽ അതൊരു രോഗാവസ്ഥയാണ്. കൊഗ്നിറ്റീവ് ഡിസ് എൻഗേജ്മെന്റ് സിൻഡ്രോം അഥവാ സിഡിഎസ് എന്നാണ് ഇതിന് പറയുന്നത്.

ഇടയ്ക്കിടെ ദിവസ്വപ്നം കാണുക, ഒരു കാര്യത്തിലേക്ക് തുറിച്ചു നോക്കുക, ഉറക്കക്കുറവ് ഉണ്ടാവുക, ആശയക്കുഴപ്പം, ഒരു കാര്യം ചെയ്യാൻ കൂടുതൽ സമയമെടുക്കുക തുടങ്ങിയവയെല്ലാം സിഡിഎസിന്റെ ലക്ഷണങ്ങളാണ്. ഇതൊരു മാനസിക പ്രശ്നമായി ആരോഗ്യവിദഗ്ധർ കാണുന്നില്ല. എങ്കിലും ഒരു രോഗാവസ്ഥയായും ശ്രദ്ധിക്കേണ്ട കാര്യമായും ആരോഗ്യ വിദഗ്ധർ പറയുന്നു.

1960കളിലും 70കളിലും ആണ് ഈ ഒരു അവസ്ഥയെക്കുറിച്ച് ആരോഗ്യ മേഖല ശ്രദ്ധിച്ചു തുടങ്ങിയത്. സിഡിഎസ് ഉള്ളവർക്ക് ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതിരിക്കുകയും അത് ജീവിതത്തിൽ പല പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് മാറ്റിയെടുക്കാൻ പറ്റുന്ന ഒന്നാണ്. കൊഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി അഥവാ സിബിടി എന്ന തെറാപ്പി കൊണ്ട് ശ്രദ്ധ ഉയർത്താനും ചിന്തകളിലും പ്രവർത്തികളിലും അടുക്കും ചിട്ടയും ഉണ്ടാക്കാനും സാധിക്കും.

വ്യായാമം, കൃത്യമായ ഉറക്കം പോലുള്ളവ ക്രമീകരിച്ച് ജീവിത രീതികൾ ശരിയായി മുന്നോട്ടു കൊണ്ടുപോയാൽ സിഡിഎസിനെ മറികടക്കം. ഇതിനായി ആരോഗ്യ വിദഗ്ധന്റെ സേവനം നേടാൻ ഒരിക്കലും മടിക്കരുത്. സിഡിഎസ് മറികടക്കാനുള്ള ആദ്യ സ്റ്റെപ്പ് നമുക്ക് അത് ഉണ്ട് എന്ന് മനസ്സിലാക്കലാണ്. ആളുകളിൽ ഇതിനെക്കുറിച്ച് അവബോധമില്ലാത്തത് കൂടുതൽ പ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിക്കാറുണ്ട്. അപ്പോൾ നമുക്ക് സിഡിഎസിനെ കുറിച്ച് മറ്റുള്ളവർക്കും പങ്കുവെക്കാം.

 

Latest