Connect with us

National

വനിതാ സംവരണം ഉടനടി നടപ്പാക്കണമെന്ന് ഉത്തരവിടാനാകില്ല: സുപ്രീം കോടതി

നിയമം അടുത്ത തിരഞ്ഞെടുപ്പില്‍ പ്രാവര്‍ത്തികമാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജയ ഠാക്കൂര്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി |  വനിതാ സംവരണം ഉടനടി നടപ്പാക്കണമെന്ന് ഉത്തരവിടാനാകില്ലെന്ന് സുപ്രീം കോടതി. സംവരണം നടപ്പാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും അടുത്ത സെന്‍സസിന് ശേഷം മണ്ഡല പുനര്‍നിര്‍ണയം നടത്തിയ ശേഷമെ വനിതാ സംവരണം നടപ്പാക്കാനാകുവെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ലോക്സഭയിലും നിയമസഭയിലും മൂന്നിലൊന്ന് സീറ്റ് വനിതകള്‍ക്കായി സംവരണം ചെയ്ത് പാസാക്കിയ നിയമം അടുത്ത തിരഞ്ഞെടുപ്പില്‍ പ്രാവര്‍ത്തികമാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജയ ഠാക്കൂര്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.

വനിതാ സംവരണം നടപ്പാക്കുന്നതിന് സെന്‍സസ് നടത്തേണ്ടതില്ലെന്നാണ് ഹരജിക്കാരന്‍ പറയുന്നത്. എന്നാല്‍ നിരവധി പ്രശ്നങ്ങളുണ്ട്. സീറ്റ് സംവരണം ചെയ്യുന്നതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ഇതേ വിഷയത്തില്‍ മറ്റ് ഹരജികള്‍ക്കൊപ്പം നവംബര്‍ 22ന് ഠാക്കൂറിന്റെ ഹര്‍ജിയും പരിഗണിക്കാമെന്നും കോടതി അറിയിച്ചു.ഠാക്കൂറിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് സിങാണ് കോടതിയില്‍ ഹാജരായത്.

 

Latest