KNA KHADAR STATEMENT
ബി ജെ പിയെ പുറത്താക്കാന്‍ ആരുമായും സഖ്യമാകാം: കെ എന്‍ എ ഖാദര്‍
കോണ്‍ഗ്രസ് തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്നും ലീഗ് നേതാവ്
മലപ്പുറം | ബി ജെ പിയേയും മോദിയെയും രാഷ്ട്രീയ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ ആരുമായും സഖ്യമാകാമെന്ന് മുസ്ലിം ലീഗ് നേതാവ് കെ എന്‍ എ ഖാദര്‍. ആര് പ്രധാനമന്ത്രിയായാലും കുഴപ്പമില്ലെന്നും കോണ്‍ഗ്രസ് തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്നും കെ എന്‍ എ ഖാദര്‍ പറഞ്ഞു. മലപ്പുറം കണ്ണമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് സമ്മേളനത്തിലാണ് കെ എന്‍ എ ഖാദറിന്റെ പ്രതികരണം.
ദേശീയരാഷ്ട്രീയത്തില്‍ ബി ജെ പിക്ക് ബദല്‍ കോണ്‍ഗ്രസെന്ന് സി പി ഐയും അല്ലെന്ന് സി പി എ്മ്മും പറഞ്ഞുള്ള ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് മുസ്ലിം ലീഗ് നേതാവും നിലപാടുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്. മോദിക്ക് ബദലായി ദേശീയ രാഷ്ട്രീയത്തില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇത്തരം ചര്‍ച്ചകളും നടക്കുന്നത്.