Connect with us

National

സംഘടനാ ചുമതലയിലേക്ക് മാറാം; കനത്ത തോല്‍വിക്ക് പിറകെ രാജി സദ്ധത അറിയിച്ച് ഫഡ്‌നാവിസ്

പാര്‍ട്ടിക്കുണ്ടായ വലിയ തിരിച്ചടിയുടെ ഉത്തരവാദിത്വമേറ്റെടുത്താണ് ഫഡ്നാവിസ് രാജിവെക്കാമെന്ന് അറിയിച്ചത്.

Published

|

Last Updated

മുംബൈ |  ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ ഉപുമുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജി സന്നദ്ധത അറിയിച്ച് ദേവേന്ദ്ര ഫഡ്നാവിസ്. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സുസജ്ജമാക്കാന്‍ സംഘടനാ ചുമതലയിലേക്കു മാറാമെന്നും ഫഡ്നാവിസ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു .

2019ലെ ലോക്സഭാ തിരഞ്ഞടുപ്പില്‍ മഹാരാഷ്ട്രയില്‍ ബിജെപിയുടെ സീറ്റുകള്‍ 23 ആയിരുന്നു. എന്നാല്‍ ഇത്തവണ ഒന്‍പത് സീറ്റിലൊതുങ്ങി. പാര്‍ട്ടിക്കുണ്ടായ ഈ വലിയ തിരിച്ചടിയുടെ ഉത്തരവാദിത്വമേറ്റെടുത്താണ് ഫഡ്നാവിസ് രാജിവെക്കാമെന്ന് അറിയിച്ചത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ മുഴുവന്‍ സമയവും സംഘടാനതലത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായും ഫഡ്നാവിസ് വ്യക്തമാക്കി. മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ സീറ്റുകളില്‍ പതിനേഴ് എണ്ണത്തില്‍ മാത്രമാണ് എന്‍ഡിഎ വിജയിച്ചത്.

Latest