National
അൽപം മിനുങ്ങാം; കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ മദ്യവിലക്കില്‍ നേരിയ ഇളവ്
മറ്റു ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതിലുള്ള വിലക്ക് തുടരുമെന്നും കോണ്‍ഗ്രസ്സ് പാര്‍ട്ടി
റായ്പൂര്‍| മദ്യപിക്കുന്നതിന് പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കില്‍ നേരിയ ഇളവ് നല്‍കി കോണ്‍ഗ്രസ്സ്. മദ്യം ഉപയോഗിക്കരുതെന്ന പാര്‍ട്ടി ഭരണഘടനയിലെ വ്യവസ്ഥ ഒഴിവാക്കി കൊണ്ടാണ് പ്ലീനറി സമ്മേളനം അംഗീകാരം നല്‍കിയത്.
എന്നാല്‍, മറ്റു ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതില്‍ വിലക്ക് തുടരുമെന്ന് കോണ്‍ഗ്രസ്സ് പാര്‍ട്ടി വ്യക്തമാക്കി.
ഓരോ അംഗവും പാര്‍ട്ടിയുടെ എട്ട് നിബന്ധനകള്‍ പാലിക്കണമെന്നും അംഗത്വ ഫോമില്‍ ഒപ്പിട്ട പ്രഖ്യാപനം നടത്തണമെന്നും കോണ്‍ഗ്രസ്സ് ഭരണഘടന പറയുന്നുണ്ട്. ഈ എട്ട് നിബന്ധനകളിലൊന്നാണ് ലഹരി ഉപയോഗം.
---- facebook comment plugin here -----