Connect with us

Kerala

ആനകളില്‍ പ്രകോപനമുണ്ടാക്കും; സി പ്ലെയിന്‍ പദ്ധതിക്കെതിരെ വനം വകുപ്പ്

സംയുക്ത പരിശോധനയിലാണ് വനം വകുപ്പ് ആശങ്ക അറിയിച്ചത്

Published

|

Last Updated

തിരുവനന്തപുരം |  സീ പ്ലെയിന്‍ പദ്ധതിക്കെതിരെ എതിര്‍പ്പുമായി വനംവകുപ്പ്. സി പ്ലെയിന്‍ മാട്ടുപ്പെട്ടി ഡാം പദ്ധതിയുടെ ഭാഗമാകുന്നതിനെതിരെയാണ് വനം വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. ഡാം ആനത്താരയുടെ ഭാഗമാണ്. വിമാനം ഇറങ്ങുന്നത് ആനകളില്‍ പ്രകോപനം സൃഷ്ടിക്കുമെന്ന് വനം വകുപ്പ് പറയുന്നു. സംയുക്ത പരിശോധനയിലാണ് വനം വകുപ്പ് ആശങ്ക അറിയിച്ചത്. പരീക്ഷണ ലാന്‍ഡിംഗിന് എതിര്‍പ്പ് അറിയിച്ചിട്ടില്ല. തുടര്‍ന്നുള്ള ലാന്‍ഡിംഗിന് മുന്‍പ് വിശദമായ പഠനം വേണമെന്ന് വനം വകുപ്പ് നിര്‍ദ്ദേശിച്ചു.

കരയിലും വെള്ളത്തിലും പറന്നിറങ്ങാനാവുന്ന ആംഫീബിയന്‍ വിമാനമാണ് സീപ്ലെയിന്‍. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതാണ് പദ്ധതി.സീപ്ലെയിന്‍ സര്‍വീസ് വിനോദ സഞ്ചാര മേഖലക്ക് കുതിപ്പാകുമെന്നാണ് കരുതുന്നത്

കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ തമ്മിലുള്ള കണക്ടിവിറ്റിയും വാട്ടര്‍ ഡ്രോമുകളും വിമാനത്താവളങ്ങളും തമ്മിലുമുള്ള കണക്ടിവിറ്റിയും ശക്തമാക്കാന്‍ അവസരമൊരുക്കുന്നതാണ് സീപ്ലെയിന്‍ പദ്ധതി

Latest