health
മൈദയുടെ അമിതോപയോഗം പ്രമേഹമുണ്ടാക്കുമോ?
ഗോതമ്പിൽ നിന്നും മൈദയുണ്ടാക്കുന്ന പ്രക്രിയയിൽ ഉപയോഗിക്കുന്ന ഒരു രാസപദാർഥമാണ് അലോക്‌സൻ. അമിതമായ മൈദ ഉപയോഗത്തിലൂടെ അലോക്‌സനും നമ്മുടെ ശരീരത്തിൽ എത്തുന്നു.പിന്നീട് ശരീരത്തിലെ ഇൻസുലിന്റെ ഉത്പാദനത്തിന് തടസ്സമുണ്ടാക്കുകയും അങ്ങനെ പ്രമേഹമുണ്ടാകാൻ കാരണമാകുകയും ചെയ്യുന്നു.

ഇന്നത്തെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഭക്ഷ്യവസ്തുവായി മാറിയിരിക്കുന്നു മൈദയും മൈദ ഉത്പന്നങ്ങളും. ഇന്ന് നമ്മുടെ കുട്ടികൾ മുതൽ പ്രായമായവർ വരെ കഴിച്ചുകൊണ്ടിരിക്കുന്ന റസ്‌ക്, ബിസ്‌ക്കറ്റ്, കേക്കുകൾ പിന്നെ മലയാളിയുടെ ദേശീയ ഭക്ഷണമെന്ന് പറയപ്പെടുന്ന പൊറോട്ടയും ഫാസ്റ്റ് ഫുഡ് കാറ്റഗറിയിൽ വരുന്ന ബർഗറും പിസയും, അങ്ങനെ ഇന്ന് നമ്മൾ കഴിച്ചുകൊണ്ടിരിക്കുന്ന എല്ലാ ഭക്ഷ്യവസ്തുക്കളുടെയും ഉത്പാദനത്തിൽ മൈദ വലിയ പങ്കു വഹിക്കുന്നുണ്ട്. അമിതമായ മൈദയുടെ ഉപയോഗം പ്രമേഹത്തിന് കാരണമാകുന്നു. ഗോതമ്പിൽ നിന്നും മൈദയുണ്ടാക്കുന്ന പ്രക്രിയയിൽ ഉപയോഗിക്കുന്ന ഒരു രാസപദാർഥമാണ് അലോക്‌സൻ. അമിതമായ മൈദ ഉപയോഗത്തിലൂടെ അലോക്‌സനും നമ്മുടെ ശരീരത്തിൽ എത്തുന്നു. പിന്നീട് ശരീരത്തിലെ ഇൻസുലിന്റെ ഉത്പാദനത്തിന് തടസ്സമുണ്ടാക്കുകയും അങ്ങനെ ശരീരത്തിൽപ്രമേഹമുണ്ടാകാൻ കാരണമാകുകയും ചെയ്യുന്നു.
അലോക്‌സൻ എങ്ങനെ ശരീരത്തിൽ പ്രമേഹമുണ്ടാക്കും
അലോക്‌സൻ ഒരു രാസപദാർഥമാണ്. മൈദയിലും മൈദകൊണ്ട് ഉണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കളിലും ഇവ കാണപ്പെടുന്നു. അമിതമായ മൈദയുടെ ഉപയോഗം മൂലം അലോക്‌സൻ മനുഷ്യ ശരീരത്തിൽ കടക്കുകയും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. അലോക്‌സൻ മനുഷ്യ ശരീരത്തിൽ കാണപ്പെടുന്ന ഇന്‌സുലിൻ ഉത്പാദിപ്പിക്കുന്ന പാൻക്രിയാറ്റിക് ബീറ്റസെല്ലുകളെ പ്രവർത്തനരഹിതമാക്കുന്നു. ഇത്് മൂലം ഇൻസുലിന്റെ ഉത്പാദനം നിലയ്ക്കുകയും ഭക്ഷണത്തിൽനിന്നുമുള്ള ഗ്ലൂക്കോസിനെ ഊർജമാക്കി മാറ്റാൻ സാധിക്കാതെ വരികയും ചെയ്യുന്നു. അങ്ങനെ ശരീരത്തിലെ ഗ്ലൈസെമിക് ഇൻഡക്സ് വർധിക്കുകയും ചെയ്യുന്നു. ക്രമേണ ശരീരം പ്രമേഹത്തിന് ഇരയാകുന്നു. ഇൻസുലിന്റെ ഉത്്പാദനക്കുറവ് കാരണം ഉണ്ടാകുന്ന ഇത്തരം പ്രമേഹത്തെ ടൈപ്പ് 1 ഡയബറ്റിസ് എന്ന പറയപ്പെടുന്നു.
അലോക്‌സൻ ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ ആദ്യ മിനുട്ടുകൾക്കുള്ളിൽ ശരീരത്തെ ഹൈപ്പോഗ്ലൈസമിക് (ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞ അവസ്ഥ) സ്റ്റേജിൽ എത്തിക്കുന്നു. ഇതാണ് അലോക്‌സൻ ശരീരത്തിൽ കടന്നാൽ ഉണ്ടാകുന്ന ആദ്യ ഘട്ടം. ഈ അവസ്ഥ ഏതാണ്ട് 30 മിനുട്ട് നീണ്ടുനിൽക്കുന്നു. ഹൈപ്പോ ഗ്ലൈസമിക് റസ്‌പോൻസ് കാരണം ശരീരത്തിൽ കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കുകയും പ്ലാസ്മ ഇൻസുലിന്റെ അളവ് ശരീരത്തിൽ ഉയർന്നു നിൽക്കുകയും ചെയ്യുന്നു.
അലോക്‌സൻ ശരീരത്തിൽ പ്രവേശിച്ച്് ഏതാണ്ട് ഒരു മണിക്കൂറിനു ശേഷം രണ്ടാം ഘട്ടം ആരംഭിക്കുന്നു. ഈ ഘട്ടത്തിൽ അലോക്‌സൻ, ബ്ലഡ് ഗ്ലൂക്കോസ് ലവൽ ഉയർത്തുന്നു. മാത്രമല്ല, പ്ലാസ്മ ഇൻസുലിന്റെ അളവ് കുറയുകയും ചെയ്യുന്നു. ഈ ഘട്ടത്തിലാണ് അലോക്‌സനിൽനിന്നുള്ള വിഷവസ്തുക്കൾ പാൻക്രയാറ്റിക് ബീറ്റസെൽസുമായി കോൺടാക്ട് വരുകയും അവയെ ടോക്‌സിക് ആക്കി മാറ്റുകയും ചെയ്യുന്നു. ഇത് മൂലം ഇൻസുലിന്റെ ഉത്പാദനം തടസ്സപ്പെടുകയും ചെയ്യുന്നു. ഈ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ഏതാണ്ട് 2 – 4 മണിക്കൂർ നീണ്ടുനിൽക്കുന്നു.
മൂന്നാം ഘട്ടം വീണ്ടും ഒരു ഹൈപ്പോ ഗ്ലൈസമിക് ഘട്ടമാണ്. അലോക്‌സൻ ഉള്ളിൽ കടന്ന് ഏതാണ്ട് 4 -8 മണിക്കൂറിനുള്ളിലാണ് ഈ ഘട്ടനത്തിന്റെ പ്രവർത്തനങ്ങൾ. ഈ ഘട്ടത്തിൽ പാൻക്രിയാറ്റിക് ഐലെറ്റ്സ് പൂർണമായി നശിക്കുന്നു. പിന്നീട് നാലാം ഘട്ടത്തിൽ ബീറ്റാകോശങ്ങൾ നശിക്കുകയും ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഉയർന്നുനിൽക്കുകയും ചെയ്യുന്നു. അങ്ങനെ ശരീരം ഉയർന്ന പ്രമേഹ നിലയിൽ എത്തുന്നു. ഈ പറഞ്ഞ എല്ലാ ഘട്ടങ്ങളും കഴിയാൻ ഏതാണ്ട് ഇരുപത്തിനാല് മുതൽ നാൽപ്പത്തിയെട്ട് മണിക്കൂർ വരെ എടുക്കുന്നു.