Connect with us

Educational News

സ്കോളർഷിപ്പോടെ സിവിൽ സർവീസിന് തയ്യാറെടുക്കാം; അപേക്ഷിക്കാൻ ഈ മാസം 31 വരെ അവസരം

ബിരുദ പഠനം പൂർത്തിയാക്കിയവർക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം.

Published

|

Last Updated

നോളജ് സിറ്റി | സിവിൽ സർവീസിന് തയാറെടുക്കുന്നവർക്ക് സ്കോളർഷിപ്പോടെ ഒരു വർഷത്തെ സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അവസരമൊരുക്കുകയാണ് ഹിൽസിനായി ഐ എ എസ് അക്കാദമി. സ്കോളർഷിപ്പ് ടെസ്റ്റിനു വേണ്ടി മെയ് 31 വരെ അപേക്ഷ നൽകാം. ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് തുടങ്ങിയ ഉന്നത ഉദ്യോഗങ്ങളിലേക്ക് തയ്യാറെടുക്കുന്ന യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുന്നതിനായാണ് സ്കോളർഷിപ്പ് ടെസ്റ്റ് സംഘടിപ്പിക്കുന്നത്.

ബിരുദ പഠനം പൂർത്തിയാക്കിയവർക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. 2024 ജൂൺ 02 ന് നടക്കുന്ന പ്രാഥമിക പരീക്ഷയിലും തുടർന്നുള്ള പേഴ്സണാലിറ്റി ടെസ്റ്റ്, ഇൻറർവ്യൂവിലും മികവ് തെളിയിക്കുന്നവരെയാണ് സ്കോളർഷിപ്പിന് പരിഗണിക്കുക. ഉദ്യോഗാർത്ഥികളുടെ സൗകര്യാർത്ഥം ജൂൺ രണ്ടിന് രാവിലെ 10 മണി മുതൽ 12 മണി വരെ ഓൺലൈനായും, ഹിൽസിനായി ഐഎഎസ് അക്കാദമിയിൽ വെച്ച് ഓഫ് ലൈനായും സ്കോളർഷിപ്പ് പരീക്ഷ എഴുതാവുന്നതാണ്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സിവിൽ സർവീസ് പ്രീലിമിനറി, മെയിൻസ്, അഭിമുഖം എന്നീ മൂന്ന് തലകളിലേക്കുള്ള പരിശീലനമാണ് ലഭിക്കുക. രാജ്യത്തെ വിദഗ്ധ സിവിൽ സർവീസ് അധ്യാപകരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുക. ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്.

കൂടുതൽ വിവരങ്ങൾക്ക്: 8078033000 എന്ന നമ്പറിൽ ബന്ധപ്പെടുക.

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

Latest