Connect with us

Kerala

പ്രസാധകര്‍ക്ക് ആകാശത്തുനിന്ന് ആത്മകഥ എഴുതാന്‍ സാധിക്കുമോ; ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പ്രതികരിച്ച് വി ഡി സതീശന്‍

എല്‍ ഡി എഫ് സര്‍ക്കാരിനെ കുറിച്ച് സി പി എം പ്രവര്‍ത്തകര്‍ക്ക് പറയാനുള്ളതാണ് ഇ പി ജയരാജന്റെ വാക്കുകളിലൂടെ പുറത്തുവന്നത്.

Published

|

Last Updated

തിരുവനന്തപുരം | ഇ പി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഡി സി ബുക്‌സ് പോലുള്ള പ്രസാധകര്‍ക്ക് ആകാശത്തുനിന്ന് ആത്മകഥ എഴുതാന്‍ സാധിക്കുമോയെന്ന് സതീശന്‍ ചോദിച്ചു.

എല്‍ ഡി എഫ് സര്‍ക്കാരിനെ കുറിച്ച് സി പി എം പ്രവര്‍ത്തകര്‍ക്ക് പറയാനുള്ളതാണ് ഇ പി ജയരാജന്റെ വാക്കുകളിലൂടെ പുറത്തുവന്നത്. ഇ പിയുടെ ആത്മകഥ സത്യമാണ്. അതുകൊണ്ടാണ് പുസ്തകത്തിന്റെ പ്രകാശനം തടയാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഫോണ്‍ കോള്‍ പോയത്.

ചേലക്കര യു ഡി എഫ് തിരിച്ചുപിടിക്കുമെന്നും പാലക്കാട് വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും പ്രതിപക്ഷ നേതാവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

 

---- facebook comment plugin here -----

Latest