Connect with us

പുസ്തകത്തട്ട്

ഇനിയും നടക്കാം

നിലവിൽ പതിനായിരത്തിലധികം തൊഴിലാളികളും അഞ്ച് ലക്ഷം ചെരുപ്പുകളും ഉത്പാദിപ്പിക്കുന്ന കമ്പനിയുടെ വളർച്ചയും ജീവിത വിജയത്തിന്റെ രഹസ്യവും വ്യക്തമാക്കുന്ന കൃതി

Published

|

Last Updated

രാഷ്ട്രീയ നേതാവും വ്യവസായിയുമായ വി കെ സി മമ്മത്കോയയുടെ ആത്മകഥ. പതിനഞ്ച് തൊഴിലാളികൾ അറുനൂറ് ജോടി ചെരുപ്പുകൾ പ്രതിദിനം ഉത്പാദിപ്പിച്ച് തുടക്കം കുറിച്ച, നിലവിൽ പതിനായിരത്തിലധികം തൊഴിലാളികളും അഞ്ച് ലക്ഷം ചെരുപ്പുകളും ഉത്പാദിപ്പിക്കുന്ന കമ്പനിയുടെ വളർച്ചയും ജീവിത വിജയത്തിന്റെ രഹസ്യവും വ്യക്തമാക്കുന്ന കൃതി. മാതൃഭൂമി ബുക്സ്. പേജ് 228. വില 290 രൂപ.

വി കെ സി മമ്മത്കോയ

 

ആപ്പിൾവൈറ്റ് ലെഗ്ഗിൻസിട്ട യൂക്കാലി മരങ്ങൾ

പല കാലങ്ങളിൽ എം ആർ രേണുകുമാർ ഫേസ്്ബുക്കിൽ എഴുതിക്കൂട്ടിയ ആഴത്തിലുള്ള അർഥങ്ങൾ പ്രതിഫലിപ്പിക്കുന്ന ചെറു കവിതകളുടെ സമാഹാരം. പല കവിതകളും വിവിധ പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ചവയാണ്. രാഷ്ട്രീയവും സാമൂഹികവും പ്രകൃതിപരവുമായ എല്ലാ വിഷയങ്ങളും ഈ കവിതകളുടെ മിന്നലുകളിൽ കാണാം. ഒലിവ് ബുക്സ്, പേജ് 134. വില 220 രൂപ.

എം ആർ രേണുകുമാർ

 

മരിച്ചതല്ല കൊന്നതാണ്

സമകാലിക രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങൾ ചർച്ചചെയ്യുന്ന കുറുങ്കഥകളുടെ സമാഹാരം. ഈ ചെറിയ വലിയ കഥകളിൽ പൊള്ളുന്ന വർത്തമാനകാലമുണ്ടെന്നും ജീവിതമുണ്ടെന്നും കഥകളുടെ അടിയൊഴുക്കായി രാഷ്ട്രീയമുണ്ടെന്നും രചനയെക്കുറിച്ചുള്ള കുറിപ്പിൽ പി കെ പാറക്കടവ്. പേരക്ക ബുക്സ്, പേജ് 96. വില 150 രൂപ.

ഹംസ ആലുങ്ങൽ

Latest