Connect with us

Health

സമ്മർദം നിങ്ങളുടെ വായയുടെ ആരോഗ്യത്തെ ബാധിക്കുമോ?

പല്ലു പൊടിയുന്നത് മുതൽ മോണ പ്രശ്നങ്ങൾ വരെ വിട്ടുമാറാത്ത സമ്മർദ്ദം കൊണ്ട് ഉണ്ടായേക്കാം.

Published

|

Last Updated

മ്മർദ്ദം നിങ്ങളുടെ മനസ്സിനോടൊപ്പം തന്നെ നിങ്ങളുടെ ശരീരത്തെയും വളരെയധികം ദോഷകരമായി ബാധിക്കുന്ന ഒരു അവസ്ഥയാണ്. മുടി, ചർമം, കണ്ണ്, എന്നിവയെയെല്ലാം സമ്മർദ്ദം ബാധിക്കും എന്ന കാര്യം നമുക്ക് അറിയാം. നിങ്ങളുടെ വായയുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്ന ഒരു ഘടകമാണ് സമ്മർദ്ദം എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പല്ലു പൊടിയുന്നത് മുതൽ മോണ പ്രശ്നങ്ങൾ വരെ വിട്ടുമാറാത്ത സമ്മർദ്ദം കൊണ്ട് ഉണ്ടായേക്കാം. വായിൽ എന്തൊക്കെ പ്രശ്നങ്ങൾ ആണ് സമ്മർദ്ദം മൂലം വരുന്നത് എന്ന് നമുക്ക് നോക്കാം.

പല്ല് പൊടിയാൻ തുടങ്ങുന്നു

  • സമ്മർദ്ദം നിങ്ങളുടെ ശരീരത്തിലെ ഹോർമോണുകളെ ബാധിക്കുന്നതിനോടൊപ്പം തന്നെ പല്ലിനെയും സാരമായി ബാധിക്കുന്നുണ്ട്. സമ്മർദ്ദം കൂടുമ്പോൾ അബോധാവസ്ഥയിൽ പല്ല് കടിക്കുന്നത് നിങ്ങളുടെ പല്ലിന് കേടുവരുന്നതിന്റെ ആക്കം കൂട്ടുന്നു.

മോണ രോഗം

  • നമുക്ക് സമ്മർദ്ദം ഉണ്ടാകുമ്പോൾ നമ്മുടെ പ്രതിരോധശേഷി വളരെയധികം കുറയുന്നു. ഇത് മോണയിലെ അണുബാധയടക്കം അണുബാധകൾക്ക് കാരണമാവുകയും മോണ രോഗം വരുകയും ചെയ്യുന്നു.

വായ വരളുന്നു

  • സമ്മർദ്ദവുമായി ബന്ധപ്പെട്ട് നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഉമിനീർ ഉൽപാദനം കുറയ്ക്കും. ഇത് നിങ്ങളുടെ വായയെ വരൾച്ചയിലേക്ക് നയിക്കുന്നു.

വായിൽ വ്രണങ്ങൾ ഉണ്ടാക്കുന്നു

  • വർദ്ധിച്ച സമ്മർദ്ദം നിങ്ങളുടെ വായിൽ അൾസർ പോലെയുള്ള വ്രണങ്ങൾ ഉണ്ടാക്കിയേക്കാം എന്നും വിദഗ്ധർ പറയുന്നു.

താടിയെല്ലിൽ വേദന അനുഭവപ്പെടുന്നു

  • സമ്മർദ്ദമേറുമ്പോൾ താടി എല്ലിലെ പേശികളിൽ പിരിമുറുക്കം കൂടുകയും ഇത് സ്ഥിരമായ താടിയെല്ല് വേദനയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

സമ്മർദ്ദം മനസ്സിനെ മാത്രമല്ല ബാധിക്കുന്നത് നിങ്ങളുടെ ശരീരത്തെ ഒട്ടാകെ ബാധിക്കുന്ന ഒന്നാണ് എന്ന് നിങ്ങൾക്ക് മനസ്സിലായല്ലോ. സമ്മർദ്ദത്തിന്റെ ആദ്യ ലക്ഷണങ്ങൾ മനസ്സിലാക്കി തുടക്കത്തിൽ തന്നെ ചികിത്സയെടുത്താൽ ഇക്കാര്യങ്ങൾ ഒഴിവാക്കാവുന്നതാണ്.