International
സന്ദര്‍ശക വിസയിലെത്തിയവര്‍ക്ക് രാജ്യം വിടാതെ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാമെന്ന് കാനഡ
2025 ഫെബ്രുവരി 25 വരെ സന്ദര്‍ശകര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കും.

ടോറന്റോ| സന്ദര്‍ശക വിസയിലെത്തിയവര്‍ക്ക് രാജ്യം വിടാതെ തന്നെ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാമെന്ന് കാനഡ. കാനഡയില്‍ ജോലി വാഗ്ദാനം ലഭിക്കുന്നവര്‍ക്കാണ് വര്‍ക്ക് പെര്‍മിറ്റ് നല്‍കുക. കാനഡ നേരത്തെ തന്നെ വര്‍ക്ക് പെര്‍മിറ്റ് നല്‍കിയിരുന്നു. എന്നാല്‍, ഇളവ് കാലാവധി ഇന്ന് അവസാനിച്ചു. ഇത് രണ്ട് വര്‍ഷത്തേക്കു കൂടി നീട്ടുകയാണ് ചെയ്തത്.
2025 ഫെബ്രുവരി 25 വരെ സന്ദര്‍ശകര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കും. നേരത്തെ കാനഡയില്‍ സന്ദര്‍ശ വിസയിലെത്തിയവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ രാജ്യം വിടണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഇതിലാണ് ഇപ്പോള്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.
കാനഡയില്‍ കൊവിഡിന് ശേഷം വലിയ തോതില്‍ ജീവനക്കാരുടെ ക്ഷാമം നേരിടുന്നുണ്ട്. ഏകദേശം 10 ലക്ഷത്തോളം ജോലി ഒഴിവുകള്‍ കാനഡയിലുണ്ടെന്നാണ് കണക്കുകള്‍.