National
കാനഡ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടു: വിസ സര്‍വീസ് ഉടന്‍ പുനരാരംഭിക്കില്ല: എസ് ജയശങ്കര്‍
സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാല്‍ വിസ നല്‍കുന്നത് പുനഃസ്ഥാപിക്കും.
ന്യൂഡല്‍ഹി | ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കാനഡ ഇടപെട്ടുവെന്ന ഗുരുതര ആരോപണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ താമസിയാതെ പുറത്തുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. കാനഡയുമായുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കുന്നതിനിടെയാണ് വിദേശകാര്യ മന്ത്രിയുടെ വെളിപ്പെടുത്തല്‍.
ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാ ഭീഷണിയുള്ളത് കണക്കിലെടുത്ത് നിര്‍ത്തിവച്ച കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ സര്‍വീസ് പുനരാരംഭിക്കാന്‍ തത്കാലം ആലോചിക്കുന്നില്ല. എന്നാല്‍, സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാല്‍ വിസ നല്‍കുന്നത് പുനഃസ്ഥാപിക്കുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
കാനഡ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെട്ടതാണ് നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറച്ചതിന് കാരണമെന്നും ജയശങ്കര്‍ വ്യക്തമാക്കി.