Connect with us

india- canada

ഇന്ത്യയുമായുള്ള ബന്ധം പ്രധാനപ്പെട്ടതാണെന്ന് കാനഡ

ആഴത്തിലുള്ള അന്വേഷണം നടത്തി സത്യം കണ്ടെത്തേണ്ട ഉത്തരവാദിത്വം തങ്ങള്‍ക്കുണ്ടെന്നും മനസ്സിലാക്കുന്നു.

Published

|

Last Updated

ഒട്ടാവ | ഇന്ത്യയുമായുള്ള ബന്ധം പ്രധാനപ്പെട്ടതാണെന്ന് കനേഡിയന്‍ പ്രതിരോധ മന്ത്രി ബില്‍ ബ്ലെയര്‍. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നിരുത്തരവാദ പ്രസ്താവനയെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്ന ഘട്ടത്തിലാണ് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന. കനേഡിയന്‍ മാധ്യമമായ ഗ്ലോബല്‍ ന്യൂസിനോട് മന്ത്രി ബില്‍ ഇങ്ങനെ പറഞ്ഞത്.

ഇന്ത്യയുമായുള്ള തങ്ങളുടെ ബന്ധം പരിഗണിക്കുമ്പോള്‍ ഏറെ വെല്ലുവിളി നിറഞ്ഞ പ്രശ്‌നമാണ് ഇതെന്ന് കാനഡക്ക് അറിയാം. ഇത് തെളിയിക്കേണ്ടതുണ്ട്. ആഴത്തിലുള്ള അന്വേഷണം നടത്തി സത്യം കണ്ടെത്തേണ്ട ഉത്തരവാദിത്വം തങ്ങള്‍ക്കുണ്ടെന്നും മനസ്സിലാക്കുന്നു. ഇന്‍ഡോ- പസിഫിക് പദ്ധതി പോലുള്ളവയിൽ പങ്കാളിത്തം തുടരാനുള്ള കാനഡയുടെ പ്രതിബദ്ധതയും ബില്‍ ബ്ലെയര്‍ പ്രകടിപ്പിച്ചു.

ഖലിസ്ഥാന്‍ ഭീകരവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് പ്രധാനമന്ത്രി ട്രൂഡോ കനേഡിയന്‍ പാര്‍ലിമെന്റില്‍ പ്രസ്താവന ഇറക്കിയതോടെയാണ് പ്രശ്‌നം വഷളായത്. ഇന്ത്യയുടെ മുതിര്‍ന്ന നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കുകയും ചെയ്തു. കൊലപാതകത്തില്‍ യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കിയ ഇന്ത്യ, ട്രൂഡോയുടെ പ്രസ്താവന അസംബന്ധമാണെന്ന് വ്യക്തമാക്കിയിരുന്നു.