Connect with us

International

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചു

ഒമ്പത് വര്‍ഷം അധികാരത്തിലിരുന്ന ശേഷമാണ് ട്രൂഡോ പടിയിറങ്ങിയത്. ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും ട്രൂഡോ രാജിവച്ചിട്ടുണ്ട്.

Published

|

Last Updated

ഒട്ടാവ | കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജി വെച്ചു. ഒമ്പത് വര്‍ഷം അധികാരത്തിലിരുന്ന ശേഷമാണ് ട്രൂഡോയുടെ പടിയിറങ്ങിയത്. ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും ട്രൂഡോ രാജിവച്ചിട്ടുണ്ട്.

വാര്‍ത്താ സമ്മേളനത്തിലായിരുന്നു ട്രൂഡോയുടെ രാജി പ്രഖ്യാപനം. ജനപ്രീതിയില്‍ വന്‍തോതിലുള്ള ഇടിച്ചില്‍ സംഭവിച്ചതാണ് ട്രൂഡോയുടെ രാജിക്ക് കാരണമായതെന്നാണ് സൂചന. നേരത്തെ ഇതുസംബന്ധിച്ച റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പാര്‍ട്ടിയില്‍ പിന്തുണ നഷ്ടമായതും രാജിയിലേക്കു നയിച്ചു. ഒക്ടോബറില്‍ 20ല്‍ പരം എംപിമാര്‍ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ടുള്ള കത്തില്‍ ഒപ്പിട്ടിരുന്നു. തിരഞ്ഞെടുപ്പുകളില്‍ ലിബറല്‍ പാര്‍ട്ടിയുടെ പ്രകടനവും മോശമായിരുന്നു.

പുതിയ പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നതു വരെ കാവല്‍ പ്രധാനമന്ത്രിയായി തുടരുമെന്ന് ട്രൂഡോ അറിയിച്ചു. ലിബറല്‍ പാര്‍ട്ടിയുടെ ദേശീയ കോക്കസ് യോഗം ബുധനാഴ്ച ചേരാനിരിക്കേയാണ് ട്രൂഡോ രാജിപ്രഖ്യാപനവുമായി വാര്‍ത്താ സമ്മേളനം നടത്തിയത്.

കനേഡിയന്‍ പാര്‍ലിമെന്റില്‍ ലിബറല്‍ പാര്‍ട്ടിയുടെ 153 എം പിമാരില്‍ 131 പേര്‍ ട്രൂഡോയ്ക്ക് എതിരായിരുന്നു. ഇതിനു പുറമെ, പാര്‍ട്ടിയുടെ അത്‌ലാന്റിക്, ഒന്റാറിയോ, ക്യൂബെക് പ്രവിശ്യകളിലെ ലിബറല്‍ പാര്‍ട്ടി നേതൃത്വവും ട്രൂഡോ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ഈ വര്‍ഷം ഒക്ടോബര്‍ 20ന് മുമ്പാണ് കാനഡയില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കേണ്ടത്.

 

 

Latest