Connect with us

Editors Pick

ആരും ശ്രദ്ധിക്കാത്ത കാൻസർ ലക്ഷണങ്ങൾ...

നഖത്തിന് താഴെയുള്ള കറുത്ത നിറം ക്യാൻസറിന്റെ ലക്ഷണം ആയേക്കാം എന്ന് ചില പഠനങ്ങൾ പറയുന്നു. ഇത് പ്രധാനമായും കരളിനെ ബാധിക്കുന്ന കാൻസറിന്റ ലക്ഷണം ആണ്.

Published

|

Last Updated

എല്ലാവരെയും ഭയപ്പെടുത്തുന്ന അസുഖമാണ് കാൻസർ. പൂർണമായും ഭേദമാകുന്ന മരുന്ന് കണ്ട് പിടിക്കാത്ത ഒരസുഖം. അവസാന സ്റ്റേജിൽ ആണ് കാൻസർ കണ്ടുപ്പിടിക്കുന്നതെങ്കിൽ പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമായേക്കാം. തുടക്കത്തിൽ തന്നെ ലക്ഷണങ്ങൾ മനസ്സിലാക്കി രോഗനിർണയം നടത്തേണ്ടത് പ്രധാനമാണ്.

എന്തൊക്കെയാണ് ക്യാൻസറിന്റെ പ്രധാന ലക്ഷണങ്ങൾ എന്നു നോക്കാം.

നഖത്തിന് കീഴിലെ കറുത്ത നിറം

നഖത്തിന് താഴെയുള്ള കറുത്ത നിറം ക്യാൻസറിന്റെ ലക്ഷണം ആയേക്കാം എന്ന് ചില പഠനങ്ങൾ പറയുന്നു. ഇത് പ്രധാനമായും കരളിനെ ബാധിക്കുന്ന കാൻസറിന്റ ലക്ഷണം ആണ്.

പെട്ടന്നുള്ള ശ്വാസ തടസ്സം

ശ്വാസ തടസ്സമോ അലർജിയോ ഇല്ലാതിരുന്ന ഒരാൾക്ക് പെട്ടെന്ന് ഉണ്ടാകുന്ന ശ്വാസ തടസ്സം ദിവസങ്ങളോളം നീണ്ടുനിൽക്കുന്നുണ്ടെങ്കിൽ അത് ക്യാൻസറിന്റെ ലക്ഷണം ആയേക്കാം. ഇത് പ്രധാനമായും ശ്വാസകോശ അർബുദത്തിന്റെ ലക്ഷണമാണ്. വിട്ടുമാറാത്ത പനി മാത്രമല്ല ചുമയും ചിലപ്പോൾ ശ്വാസകോശാർബുദത്തിന്റെ ലക്ഷണം ആകാറുണ്ട്.

മലബന്ധം, അമിത ശോധന

മലബന്ധവും അമിതാശോധനയും ചിലപ്പോൾ വയറ്റിലെ ക്യാൻസറിന്റെ ലക്ഷണമായേക്കാം. പെട്ടെന്ന് ഉണ്ടാകുന്ന മലബന്ധം ദിവസങ്ങൾ നീണ്ടു നിൽക്കുമ്പോൾ ഡോക്ടറെ കാണേണ്ടത് നിര്ബന്ധമാണ്.

അമിത രക്തസ്രാവം

ആർത്തവസമയത്തും അല്ലാതെയും അമിതമായി രക്തസ്രാവം ഉണ്ടാകുന്നത് ഗർഭാശയ ക്യാൻസറിന്റെ ലക്ഷണം ആവാം. മലത്തിൽ രക്തം കാണുന്നതും വയറ്റിൽ ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥത അനുഭവപ്പെടുന്നതും കാൻസർ ലക്ഷണം ആവാം.

ഭക്ഷണത്തോട് വിരക്തി

ഭക്ഷണത്തോട് എപ്പോഴും ഉണ്ടാകുന്ന വിരക്തി ചിലപ്പോൾ പാൻക്രിയാസ് കാൻസറിന്‍റെ ലക്ഷണമാവാം

ഈ ലക്ഷണങ്ങൾ ഒരുപാട് കാലം നീണ്ടു നിൽക്കുകയാണെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതാണ്. കാൻസർ ചികിത്സ വിജയിക്കുന്നതിൽ ഒരു പ്രധാന ഘടകം നേരത്തെ രോഗനിർണയം നടത്തുന്നതാണെന്ന് ഓർക്കുക.

Latest