Connect with us

Poem

കർക്കിടകം

കാറ്റിന്റെ ശീൽക്കാര നാദങ്ങൾ....കവർന്നെടുത്ത് പോകുന്ന കരളലിയുന്ന കാഴ്ചകൾ...

Published

|

Last Updated

ർക്കിടകത്തിലെ
കാലവർഷരാവുകൾ
കാണാദൂരത്തോളം
കടൽ പോലെ,
കലങ്ങിമറിഞ്ഞൊഴുകുന്ന
പുഴവെള്ളം……
കാറ്റിന്റെ ശീൽക്കാര നാദങ്ങൾ….
കവർന്നെടുത്ത് പോകുന്ന
കരളലിയുന്ന
കാഴ്ചകൾ…
കണ്ണിമവെയ്ക്കാതെ
നോക്കി നിന്ന നാൾവഴികൾ
കനലെരിയുന്ന മനസ്സിൽ
കാവലാളാകാ-
നാരുമിെല്ലന്നൊറ്റയ്ക്ക്
കാത്തിരിപ്പിന്റെ
ഘനീഭവിച്ച നിരാസ
നിമിഷങ്ങളോർമകൾ
കനക്കുന്ന മനസ്സിലെ കവിത
കേൾക്കാനാരുണ്ട്?
കാണാൻ
കഴിയാത്തവരെക്കുറിച്ചുള്ള
സങ്കടമിരമ്പുന്ന
കണ്ണീരുപ്പ് മാത്രം
കിനിഞ്ഞിറങ്ങു-
ന്നുണ്ടിപ്പോഴും….

---- facebook comment plugin here -----

Latest