Kerala
കഞ്ചാവ് കേസ്: പ്രതിഭ എം എൽ എയുടെ മകനെതിരെ തെളിവില്ലെന്ന് റിപോര്‍ട്ട്
കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതോടെ കേസില്‍ നിന്ന് ഒഴിവാക്കും

തിരുവനന്തപുരം | കഞ്ചാവ് കേസില്‍ യു പ്രതിഭ എം എല്‍ എയുടെ മകന്‍ കനിവിനെതിരെ തെളിവില്ലെന്ന് റിപോര്‍ട്ട്. പ്രതിഭയുടെ പരാതിയില്‍ എക്‌സൈസ് അസ്സിസ്റ്റന്റ് കമ്മീഷണറാണ് അന്വേഷണ റിപോര്‍ട്ട് തയ്യാറാക്കിയത്. കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്നാണ് റിപോര്‍ട്ടിലുള്ളത്. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതോടെ കേസില്‍ നിന്ന് കനിവിനെ ഒഴിവാക്കും.
സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ കുട്ടനാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജയരാജനെതിരെ നടപടിയുണ്ടാകും. കേസില്‍ ആകെ ഒമ്പത് പ്രതികളാണ് ഉണ്ടായിരുന്നത്. മകനെതിരായ കഞ്ചാവ് കേസില്‍ പലതവണ ന്യായീകരണമായി യു പ്രതിഭ എം എല്‍ എ രംഗത്തുവന്നിരുന്നു. വിഷയത്തില്‍ എം എല്‍ എയെ സി പി എം തള്ളിയിരുന്നു. പ്രതിഭയുടെ അഭിപ്രായമല്ല പാര്‍ട്ടിക്കെന്നാണ് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പ്രതികരിച്ചിരുന്നത്.