Connect with us

Kerala

കഞ്ചാവ് കേസ്; വ്യത്യസ്ത സംഭവങ്ങളിലായി രണ്ടുപേര്‍ പിടിയില്‍

Published

|

Last Updated

കോഴിക്കോട്/പാലക്കാട് | കോഴിക്കോട് നഗരത്തില്‍ കഞ്ചാവ് വില്‍പന നടത്തുന്നയാള്‍ പിടിയില്‍. സ്‌കൂട്ടറിലെത്തി വിവിധയിടങ്ങളില്‍ കഞ്ചാവ് വില്‍ക്കുന്ന പുതിയ പാലം സ്വദേശി ദുഷ്യന്തനെയാണ് മെഡിക്കല്‍ കോളജ് പോലീസും ഡന്‍സാഫും ചേര്‍ന്ന് പിടികൂടിയത്. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആമോസ് മാമ്മന്‍ ഐ പി എസിന്റെ നിര്‍ദേശപ്രകാരമുള്ള പരിശോധനയിലാണ് പ്രതി പിടിയിലായത്. വില്‍പനക്കായി സൂക്ഷിച്ച നിരവധി കഞ്ചാവ് പൊതികള്‍ ഇയാളില്‍ നിന്നും പോലീസ് കണ്ടെടുത്തു.

പാലക്കാട് ആലത്തൂരില്‍ മൂന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. അമ്പലപ്പറമ്പ് സ്വദേശി സാദിഖിനെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും ഡിജിറ്റല്‍ ത്രാസും പിടിച്ചെടുത്തു.

 

Latest