Kerala
കഞ്ചാവ് വേട്ട: കോളജുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന നടത്തും: മന്ത്രി
പിടിയിലാകുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും.

തിരുവനന്തപുരം | കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് കോളജുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന നടത്തുമെന്ന് മന്ത്രി പി രാജീവ്. പിടിയിലാകുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും.
കളമശ്ശേരി പോൡടെക്‌നിക് കോളജില്‍ കഞ്ചാവ് പിടിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
മെട്രോപൊളിറ്റന്‍ നഗരം എന്നി നിലയില്‍ നിരവധി ആളുകള്‍ വന്നുപോകുന്ന പ്രദേശമാണ് കൊച്ചി. കൊച്ചി ലഹരി വ്യാപനത്തിന്റെ ഇടമെന്ന് വരുത്തി തീര്‍ക്കേണ്ടതില്ലെന്നും മന്ത്രി രാജീവ് പറഞ്ഞു.
---- facebook comment plugin here -----