Kerala
കാലടി ടൗണില്‍ കഞ്ചാവ് വേട്ട; മൂന്ന് പേര്‍ പിടിയില്‍
പെരുമ്പാവൂര്‍ എഎസ്പിയുടെ സ്‌ക്വാഡും, കാലടി പോലീസും ചേര്‍ന്ന് 9.5 കിലോ കഞ്ചാവാണ് പിടികൂടിയത്.
കാലടി| കാലടി ടൗണില്‍ കഞ്ചാവ് വേട്ട. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശികളായ ശുമാര്‍ മണ്ഡല്‍, അബ്ദുള്‍ അസീസ്, പെരുമ്പാവൂര്‍ പാനിപ്ര സ്വദേശി ഷംസുദീന്‍ എന്നിവരാണ് പിടിയിലായത്.
പെരുമ്പാവൂര്‍ എഎസ്പിയുടെ സ്‌ക്വാഡും, കാലടി പോലീസും ചേര്‍ന്ന് 9.5 കിലോ കഞ്ചാവാണ് പിടികൂടിയത്. ഓട്ടോറിക്ഷയിലാണ് പ്രതികള്‍ കഞ്ചാവ് കൊണ്ടുവന്നത്. കാലടി, പെരുമ്പാവൂര്‍ ഭാഗങ്ങളില്‍ വില്‍പ്പന നടത്തുന്നതിനാണ് കഞ്ചാവ് എത്തിച്ചത്. മുമ്പും പ്രതികള്‍ കഞ്ചാവ് കൊണ്ടുവന്നിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
---- facebook comment plugin here -----