Connect with us

Kerala

കഞ്ചാവ് വില്‍പന; പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍

Published

|

Last Updated

പത്തനംതിട്ട | കഞ്ചാവ് കച്ചവടം നടത്തിവന്ന പശ്ചിമ ബംഗാള്‍ സ്വദേശിയെ കോയിപ്രം പോലീസ് പിടികൂടി. ജെയ്പാല്‍ഗുരി വിവേകാനന്ദ അലിപ്പൂര്‍ ദുവര്‍ ആനന്ദ കര്‍മ്മകര്‍ (41) ആണ് ഇന്നലെ വൈകിട്ട് അറസ്റ്റിലായത്. മൂന്ന് ചെറിയ പോളിത്തീന്‍ കവറുകളിലും ഒരു പ്ലാസ്റ്റിക് കവറിലുമായി സൂക്ഷിച്ചിരുന്ന 24.63 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും പോലീസ് പിടിച്ചെടുത്തു.

കോയിപ്രം ആത്മാവ്കവലയ്ക്ക് സമീപം ഇളപ്പ് എന്ന സ്ഥലത്ത് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇയാള്‍ കഞ്ചാവ് വില്‍ക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കഞ്ചാവിന്റെ ഉറവിടത്തെപ്പറ്റി വിശദമായ അന്വേഷണം നടന്നുവരികയാണ്.

 

Latest