Connect with us

Idukki

കഞ്ചാവ് കടത്ത്; തമിഴ്‌നാട് പൊലീസിനെ വെട്ടിച്ച പ്രതി ഇടുക്കിയില്‍ അറസ്റ്റില്‍

ജീപ്പ് സര്‍വീസിന്റെ മറവിലാണ് ഈശ്വര്‍ കഞ്ചാവ് കടത്തിയിരുന്നത്.

Published

|

Last Updated

ഇടുക്കി| കഞ്ചാവ് കടത്തിയ കേസില്‍ തമിഴ്‌നാട് പൊലീസിനെ വെട്ടിച്ചു കടന്ന പ്രതി ഇടുക്കി വണ്ടന്മേട്ടില്‍ നിന്നും പിടിയിലായി. കമ്പം സ്വദേശി ഈശ്വര്‍ ആണ് അറസ്റ്റിലായത്. 220 കിലോ കഞ്ചാവ് കടത്തിയ കേസിലാണ് പൊലീസ് ഈശ്വറിനെ അറസ്റ്റ് ചെയ്തത്. കമ്പത്ത് നിന്ന് ഇടുക്കിയിലെ അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് സമാന്തര ജീപ്പ് സര്‍വീസ് നടത്തുകയായിരുന്നു പ്രതി.

ജീപ്പ് സര്‍വീസിന്റെ മറവിലാണ് ഈശ്വര്‍ കഞ്ചാവ് കടത്തിയിരുന്നത്. കഴിഞ്ഞ ആഴ്ച തമിഴ്‌നാട് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പരിശോധനയ്ക്കിടെ ജീപ്പ് ഉപേക്ഷിച്ച് ഓടി രക്ഷപെട്ട പ്രതി വണ്ടന്മേട്ടിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഈശ്വറിന്റെ രണ്ട് കൂട്ടാളികളെ തമിഴ്‌നാട് പൊലീസ് നേരത്തേ പിടികൂടിയിരുന്നു.