Kerala
ബത്തേരിയില്‍ കോളജ് വിദ്യാര്‍ഥികളില്‍ നിന്ന് കഞ്ചാവ് മിഠായി പിടികൂടി
മിഠായി ഓര്‍ഡര്‍ ചെയ്തത് ഓണ്‍ലൈന്‍ ആപ്പ് വഴി

സുല്‍ത്താന്‍ ബത്തേരി | വയനാട് ബത്തേരിയില്‍ കോളജ് വിദ്യാര്‍ഥികളില്‍ നിന്ന് കഞ്ചാവ് മിഠായി പിടികൂടി. വിദ്യാര്‍ഥികള്‍ക്കെതിരെ എന്‍ ഡി പി എസ് ആക്ട് അനുസരിച്ച് പോലീസ് കേസെടുത്തു.
വിദ്യാര്‍ഥികള്‍ കൂടി നില്‍ക്കുന്നത് കണ്ട് സംശയം തോന്നിയ പോലീസ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് അടങ്ങിയ മിഠായി കണ്ടെടുത്തത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥി ഓണ്‍ലൈന്‍ ആപ്പ് വഴി ഓര്‍ഡര്‍ ചെയ്ത മിഠായി വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുകയായിരുന്നുവെന്ന് കണ്ടെത്തി. കഴിഞ്ഞ മൂന്ന് മാസമായി വിദ്യാര്‍ഥികള്‍ കഞ്ചാവ് മിഠായി വില്‍പ്പന നടത്തിയിരുന്നുവെന്നാണ് വിവരം.
---- facebook comment plugin here -----