Connect with us

ganja

സ്വിഗ്ഗി ജീവനക്കാരായി കഞ്ചാവു കച്ചവടം ; യുവാക്കള്‍ അറസ്റ്റില്‍

ശ്രീകാര്യം സ്വദേശി അനീഷ്(25), കരമന സ്വദേശി വിഷ്ണു(25) എന്നിവരാണ് പിടിയിലായത്

Published

|

Last Updated

ബാലരാമപുരം | തിരുവനന്തപുരത്തെ ബാലരാമപുരത്ത് സ്വിഗ്ഗി ഡെലിവറിയുടെ മറവില്‍ കഞ്ചാവ് വില്‍പന നടത്തിയ യുവാക്കള്‍ അറസ്റ്റില്‍.

ശ്രീകാര്യം സ്വദേശി അനീഷ്(25), കരമന സ്വദേശി വിഷ്ണു(25) എന്നിവരെയാണ് നരുവാമൂട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് രണ്ടരക്കിലോ കഞ്ചാവുമായി ആന്റിനാര്‍ക്കോട്ടിക്ക് സ്‌ക്വാഡ് പിടിക്കൂടിയത്.

സ്വിഗ്ഗിയില്‍ ജോലി ചെയ്യുന്നവര്‍ എന്ന പേരിലാണു പ്രതികള്‍ വാടകയ്ക്ക് വീട് എടുത്തത്. ചെറു പാക്കറ്റുകളിലായി കഞ്ചാവ് വില്പനക്കായി പൊതിയുന്നതിനിടെ ആയിരുന്നു ഇരുവരേയും പോലീസ് പിടികൂടിയത്.