Connect with us

Kerala

കാന്റീനുകള്‍ 11 മണിക്ക് അടക്കും, 12 മണി കഴിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പസിന് അകത്തേക്കോ പുറത്തേക്കോ പോകാനാകില്ല ; കോഴിക്കോട് എന്‍ ഐ ടി യില്‍ കര്‍ശന നിയന്ത്രണം

മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളിലേക്ക് കുട്ടികള്‍ വഴിതെറ്റി പോകുന്നത് കൂടി പരിഗണിച്ചാണ് ഹോസ്റ്റല്‍ സമയത്തില്‍ നിയന്ത്രണം

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് എന്‍ ഐ ടി യില്‍ രാത്രി 11 മണിക്ക് ശേഷം കര്‍ശന നിയന്ത്രണം. വിദ്യാര്‍ഥികള്‍ 12 മണിക്കുള്ളില്‍ കോളജ് ഹോസ്റ്റലില്‍ കയറണം. ഇത് ലംഘിക്കുന്നവരെ
ഹോസ്റ്റലില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുമെന്നും ഡീന്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു.
കാമ്പസില്‍ രാത്രി വൈകിയും പ്രവര്‍ത്തിച്ചിരുന്ന കാന്റീനുകള്‍ ബുധനാഴ്ച്ച മുതല്‍ രാത്രി 11 മണിക്ക് ശേഷം പ്രവര്‍ത്തിക്കില്ല. വിദ്യാര്‍ത്ഥികളുടെ ആരോഗ്യം കണക്കിലെടുത്താണ് രാത്രി വൈകിയുള്ള കാന്റീന്‍ പ്രവര്‍ത്തനം നിര്‍ത്തലാക്കിയതെന്നും ആരോഗ്യകരമായ ഭക്ഷണ രീതിയാണ് ആവശ്യമെന്നും ഉത്തരവില്‍ പറയുന്നു .

സ്ഥിരമായി രാത്രി വൈകി ഉറങ്ങുന്നത് കുട്ടികളുടെ മാനസിക ആരോഗ്യത്തെയും അതുവഴി പഠനത്തെ ഉള്‍പ്പെടെയും ബാധിക്കും. തുടര്‍ച്ചയായി ഉറക്കക്രമം തെറ്റുന്നത് ഹൃദ്രോഗങ്ങളും പ്രമേഹവും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ചെറുപ്പക്കാരില്‍ ഉണ്ടാക്കുന്നതും കൂടി കണക്കിലെടുത്താണ് നിയന്ത്രണം എന്നാണ് ഉത്തരവില്‍ പറയുന്നത്.

മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളിലേക്ക് കുട്ടികള്‍ വഴിതെറ്റി പോകുന്നത് കൂടി പരിഗണിച്ചാണ് ഹോസ്റ്റല്‍ സമയത്തില്‍ നിയന്ത്രണം എന്നും ഡീനിന്റെ ഉത്തരവിലുണ്ട്.

 

Latest