Kerala
മുനമ്പം വഖ്ഫ് ഭൂമി: സര്‍ക്കാര്‍ സമവായത്തിന്
ഇന്ന് വൈകിട്ട് ചേരുന്ന ഉന്നത തല യോഗത്തില്‍ ഇതു സംബന്ധമായ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
തിരുവനന്തപുരം | മുനമ്പം വഖ്ഫ് ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമവായ നീക്കങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. നിര്‍ദിഷ്ട ഭൂമിയില്‍ സര്‍വേ നടത്താനാണ് ആലോചന. ഇന്ന് വൈകിട്ട് ചേരുന്ന ഉന്നത തല യോഗത്തില്‍ ഇതു സംബന്ധമായ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
ഭൂമിയില്‍ ഡിജിറ്റല്‍ സര്‍വേ നടത്തുന്നതിനാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണന. വഖ്ഫ് ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ ഫാറൂഖ് കോളജ് വഖ്ഫ് ട്രൈബ്യുണലില്‍ നല്‍കിയ കേസില്‍ കക്ഷി ചേരുന്ന കാര്യത്തിലും സര്‍ക്കാര്‍ തീരുമാനമെടുക്കും. നിയമപരമായി പ്രശ്നം മറികടക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
ആരെയും കുടിയിറക്കില്ല എന്ന നിലപാട് ആവര്‍ത്തിക്കുകയാണ് സര്‍ക്കാര്‍. മുനമ്പത്തെ 614 കുടുംബങ്ങള്‍ക്ക് അവിടെ തന്നെ താമസിക്കാന്‍ കഴിയുന്ന വിധത്തിലാണ് സമവായത്തിന് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇവരുടെ റവന്യൂ അധികാരങ്ങള്‍ സ്ഥാപിച്ച് കൊടുക്കുന്നത് സംബന്ധിച്ചും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച നടക്കും.