Connect with us

Kerala

മുനമ്പം ഭൂമി; ഫാറൂഖ് കോളജ് നല്‍കിയ അപ്പീല്‍ ഇന്ന് പരിഗണിക്കും

കേസില്‍ കക്ഷി ചേരാനുള്ള സേട്ട് കുടുംബത്തിന്റെയും വഖഫ് സംരക്ഷണ സമിതിയുടെയും ഹരജികളും ഇന്ന് ട്രൈബ്യൂണല്‍ ഫയലില്‍ സ്വീകരിക്കും

Published

|

Last Updated

കോഴിക്കോട്| മുനമ്പം ഭൂമി വഖഫ് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ഫാറൂഖ് കോളജ് നല്‍കിയ അപ്പീല്‍ കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ ഇന്ന് പരിഗണിക്കും. കേസില്‍ കക്ഷി ചേരാനുള്ള സേട്ട് കുടുംബത്തിന്റെയും വഖഫ് സംരക്ഷണ സമിതിയുടെയും ഹരജികളും ഇന്ന് ട്രൈബ്യൂണല്‍ ഫയലില്‍ സ്വീകരിക്കും.

അതിനിടെ മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ജുഡിഷ്യല്‍ കമ്മീഷന് വിവര ശേഖരണത്തിനായി ഉദ്യോഗസ്ഥ സംഘത്തെ നിയമിച്ചു. കൊച്ചി താലൂക്ക് ജൂനിയര്‍ സൂപ്രണ്ടന്റ് ജോസഫ് ആന്റണി ഹെര്‍ട്ടിസാണ് നോഡല്‍ ഓഫീസര്‍. ഈ മാസം 17നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഒരാഴ്ച മുന്നെയാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. കമ്മീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരമാണ് വിജ്ഞാപനം.

 

 

---- facebook comment plugin here -----

Latest