award
ബഹ്റൈന്‍ കെ എം സി സി ക്ക് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് അവാര്‍ഡ്
മനാമ സൂഖ് തീപ്പിടിത്തത്തെ തുടര്‍ന്ന് ക്യാപിറ്റല്‍ ഗവര്‍ണറേറ്റുമായി സഹകരിച്ചു നടത്തിയ വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ ബഹ്റൈന്‍ സര്‍ക്കാരില്‍ നിന്ന് നേരത്തെ പ്രത്യേകം പ്രശംസ നേടിയിരുന്നു
മനാമ | ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ബഹ്റൈന്‍ കെ എം സി സിക്ക് ബഹ്റൈന്‍ ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് 2024 അവാര്‍ഡും വളണ്ടിയറിങ് പാസ് സര്‍ട്ടിഫിക്കറ്റും ലഭിച്ചു. ഡയറക്ടര്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഫോളോഅപ്പ് യൂസഫ് ലോറിയില്‍ നിന്ന് കെ എം സി സി ആക്ടിങ് ജനറല്‍ സെക്രട്ടറി ഗഫൂര്‍ കൈപ്പ മംഗലം, വൈസ് പ്രസിഡന്റ് എ പി ഫൈസല്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
കെ എം സി സി ബഹ്റൈന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് അവാര്‍ഡ് ലഭിച്ചത്. മനാമ സൂഖ് തീപ്പിടിത്തത്തെ തുടര്‍ന്ന് ക്യാപിറ്റല്‍ ഗവര്‍ണറേറ്റുമായി സഹകരിച്ചു നടത്തിയ വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ ബഹ്റൈന്‍ സര്‍ക്കാരില്‍ നിന്ന് നേരത്തെ പ്രത്യേകം പ്രശംസ നേടിയിരുന്നു.
കൂടാതെ ബഹ്റൈന്‍ ആരോഗ്യ വകുപ്പുമായി സഹകരിച്ച് നിരന്തരം നടത്തുന്ന രക്തദാന പ്രവര്‍ത്തനങ്ങളും മറ്റു വ്യത്യസ്തങ്ങളായ സേവന, കാരുണ്യ പ്രവര്‍ത്തങ്ങളും ഈ അവാര്‍ഡ് ലഭിക്കാന്‍ കാരണമായി.