Connect with us

siddique kappan case

ഇ ഡി കേസില്‍ കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

നേരത്തെ യു എ പി എ കേസില്‍ ജാമ്യം ലഭിച്ചിരുന്നെങ്കിലും ഇ ഡി കേസുള്ളതിനാല്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല

Published

|

Last Updated

ലക്‌നൗ |  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ നല്‍കിയ ജാമ്യാപേക്ഷ ലക്‌നൗ ജില്ലാ കോടതി ഇന്ന് പരിഗണിക്കും. നേരത്തെ യു എ പി എ കേസില്‍ സുപ്രിംകോടതി ജാമ്യം നല്‍കിയിരുന്നെങ്കിലും ഇ ഡി കേസുള്ളതിനാല്‍ കാപ്പന് പുറത്തിറങ്ങാതെ കഴിയാതെ പോകുകയായിരുന്നു.

സിദ്ദീഖ് കാപ്പന്റെ വണ്ടിയോടിച്ച ഡ്രൈവര്‍ മുഹമ്മദ് ആലമിനും സമാന രീതിയില്‍ ഇ ഡി കേസില്‍ ജാമ്യം ലഭിച്ചിരുന്നില്ല.ഹാഥ്റസില്‍ ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ യുപി പോലിസ് അറസ്റ്റ് ചെയ്തത്. പിന്നീട് യു എ പി എ ചുമത്തുകയായിരുന്നു. തുടര്‍ന്നാണ് ഇ ഡിയും കേസെടുത്തത്.