Afganistan
ലോകകപ്പ് ട്വന്റി-20 അഫ്ഗാന്‍ ടീമിന് ക്യാപ്റ്റനായി
ഈ പ്രത്യേക സാഹചര്യത്തിലെ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം താന്‍ അംഗീകരിക്കുന്നുവെന്നും വരുന്ന ടി-20 ലോക കപ്പില്‍ മികച്ച പ്രകടനം ടീമിന് പുറത്തെടുക്കാന്‍ സാധിക്കുമെന്നും നബി പ്രത്യാശപ്രകടിപ്പിച്ചു
കാബൂള്‍ | ട്വന്റി-20 ലോകകപ്പിനുള്ള അഫ്ഗാന്‍ ടീമിന് ഒടുവില്‍ ക്യാപ്റ്റനായി. മുഹമ്മദ് നബി ടീമിന്റെ ക്യാപ്റ്റനാവും. ഇന്നലെയാണ് ലോകകപ്പിനുള്ള ടീമിനെ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് ടീമിനെ പ്രഖ്യാപിച്ചത്.
അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്നലെ പ്രഖ്യാപിച്ച ടീമിന്റെ ക്യാപ്റ്റനായി സ്പിന്നര്‍ റാശിദ് ഖാനെയായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, ഉടന്‍ തന്നെ റാശിദ് ക്യാപ്റ്റനാവാനില്ലെന്ന് അറിയിക്കുകയായിരുന്നു. തന്നോട് ആലോചിക്കാതെ ടീം പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചാണ് റാശിദ് ഖാന്‍ ക്യാപ്റ്റന്‍സി രാജിവെച്ചത്. ക്യാപ്റ്റനെന്ന നിലയില്‍ ടീം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നോട് ആലോചിക്കണമായിരുന്നുവെന്നും ക്യാപ്റ്റനെന്ന നിലയിലും ഉത്തരവാദിത്തമുള്ള പൗരനെന്ന നിലയിലും അത് തന്റെ അവകാശമാണെന്നും റാഷിദ് പറഞ്ഞിരുന്നു.
ഈ പ്രത്യേക സാഹചര്യത്തിലെ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം താന്‍ അംഗീകരിക്കുന്നുവെന്നും വരുന്ന ടി-20 ലോക കപ്പില്‍ മികച്ച പ്രകടനം ടീമിന് പുറത്തെടുക്കാന്‍ സാധിക്കുമെന്നും നബി പ്രത്യാശപ്രകടിപ്പിച്ചു.